സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ ഡയാലിസിസ്  ജീവധാര പദ്ധതിയുടെ ഉദ്ഘാടനം  തിങ്കളാഴ്ച  രാവിലെ 10.30-ന് മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ   ഓഡിറ്റോറിയത്തിൽ നടക്കും. സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ ജോയി മുണ്ടാമ്പള്ളി സ മ്മേളനത്തിൽ അധ്യക്ഷനാകും. പദ്ധതിയുടെ ഉദ്ഘാടനം  പ്രൊഫ്. റോണി കെ..ബേബി  എം എൽ എ നിർവഹിക്കും.

സൗജന്യമായി വൃക്കരോഗികൾക്ക് മരുന്ന് സഹായം, ഡയാലിസിസ് സഹായം, ഡയാലിസിസ് കിറ്റുകൾ, ആവശ്യമായ ഇൻജക്ഷനുകൾ എന്നിവ ജീവധാര” പദ്ധതിയിലൂടെ നടപ്പി ലാക്കും. വൃക്കരോഗികൾക്ക് കൂടുതൽ സാമ്പത്തിക ആശ്വാസവും ചികിത്സാ പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്വരുമ ഈ ഡയാലിസിസ് സഹായ പദ്ധതി മുന്നോ ട്ടു വെയ്ക്കുന്നത്. ചികിത്സാചെലവിന്റെ ഭാരം കുറച്ച് കൂടുതൽ രോഗികൾക്ക് ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.  ഈ സംരംഭം സ മൂഹത്തിലെ സുമനസ്സുകളുടെ സഹകരണത്തോടെയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. സമ്മേളനത്തിൽ മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ ഡയക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി. എം. ഐ. മുഖ്യപ്രഭാഷണം നടത്തും.

Share :

You May Also Like

More From Author

+ There are no comments

Add yours