ചിറക്കടവിലെ ബിജെപി മെമ്പർമാർ സത്യപ്രതിജ്ഞയ്ക്ക് മുൻപായി പൊൻകുന്നം ശ്രീധരൻ നായരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. 8 മെമ്പർമാരുള്ള ബിജെപി ചിറക്കടവിൽ മുഖ്യപ്രതിപക്ഷ സ്ഥാനത്താണ്. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ചെറുവള്ളി ഡിവിഷനിലും ബിജെപിക്ക് ജയിക്കാനായി.

ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജിതിൻ ജയകുമാർ അധ്യക്ഷത വഹിച്ച സ്മൃതി സംഗമത്തിൽ ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി ജി ഹരിലാ ൽ മുഖ്യ പ്രഭാഷണം നടത്തി. കർഷക മോർച്ച ജില്ലാ സെക്രട്ടറി എ എസ് റെജികുമാർ, ചെറുവള്ളി ബ്ലോക്ക് ഡിവിഷൻ മെമ്പർ ജയ ബാലചന്ദ്രൻ, പഞ്ചായത്ത് മെമ്പർ മാർ തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.

+ There are no comments
Add yours