പൊൻകുന്നം: പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോൾ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ കേരളാ കോൺഗ്രസ് (എം) അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ആൻ്റണി മാർട്ടിൻ സ്വതന്ത്രനായി മത്സര രംഗത്ത്.ചിറക്കടവ് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് സ്വതന്ത്രനായി മത്സരിക്കുന്നത്.

കേരളാ കോൺഗ്രസ് (എം) ഈ സീറ്റിന് അവകാശവാദം ഉന്നയിച്ചെങ്കിലും എൽ.ഡി.എഫിൽ സീറ്റ് വീതം വച്ചപ്പോൾ സി.പി.ഐക്കാണ് സീറ്റ് ലഭിച്ചത്. സി.പി.ഐ യിലെ കെ.ബാലചന്ദ്രനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി. ഇതിനിടെ ഏഴാം വാർഡിലെ കേരളാ കോൺഗ്രസ് (എം) കമ്മറ്റി അംഗങ്ങൾ പാർട്ടിയിൽ നിന്നും രാജിവയ്ക്കുകയുമായി. തുടർന്ന് ആൻ്റണി മാർട്ടിൻ സ്വതന്ത്രനായി മത്സര രംഗത്ത് എത്തുകയായിരുന്നു.

+ There are no comments
Add yours