കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിലെ മുൻ പ്രിൻസിപ്പൽ ആയിരുന്ന മോൺ. പീറ്റർ ഊരാളിൽന്റെ ഓർമ്മയ്ക്കായി കോളേജിലെ ക്വിസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫിക്കായുള്ള മത്സരമായ ഡൊമിനിക്യു 2025 ൽ കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളായ അഭിജയ് ടി. ജ്യോതിഷ്, ജോസഫ് ജോയ് എന്നിവർ ട്രോഫിയും ക്യാഷ് പ്രൈസും കാഞ്ഞിരപ്പള്ളി കത്തീഡ്രൽ അസിസ്റ്റൻറ് വികാരി റവ. ഫാ. ടോണി മുളങ്ങാശേരിയിൽ നിന്ന് ഏറ്റു വാങ്ങി. സെൻറ് മരിയ ഗൊറെട്ടിസ് ഹൈസ്കൂൾ, ചേന്നാട് റണ്ണേഴ്സ് അപ്പ് ആയപ്പോൾ, ഗൈഡൻസ് പബ്ലിക് സ്കൂൾ, പൂഞ്ഞാർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം ജില്ലയിൽ നിന്ന് പതിനെട്ടോളം സ്കൂളുകൾ ഈ ഇൻറർ സ്കൂൾ ക്വിസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപറമ്പിൽ ട്രോഫി അനാഛാദനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, ബർസർ ഫാ. ഡോ. മനോജ് പാലക്കുടി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്വിസ് ക്ലബ് കോർഡിനേറ്റർ ഡോ. ജെസ്ബി ജോർജ്, ഹാരി. സി ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


+ There are no comments
Add yours