കാര്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പിടികൂടി

Estimated read time 1 min read
Share :

കാര്‍ മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് ദേശിയപാത 183-ല്‍ അഗ്നിരക്ഷാ സേന നിലയത്തിന് സമീപം പാര്‍ക്ക് ചെയ്ത കാര്‍ ഇവര്‍ മോഷ്ടിച്ചുകൊണ്ട് പോകുന്നത്.  മോഷ്ടിച്ചുകൊണ്ടു പോകുന്നതിനിടെ കിടങ്ങൂരില്‍ വെച്ച് കാര്‍ പാതയോരത്ത് നിന്നിരുന്ന മരത്തില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലാകുന്നത്. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന്റേതായിരുന്നു കാര്‍. ഇവരെ ജുവ നൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours