കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിജ്ഞാനത്തിൻ്റെ വറ്റാത്ത സ്ത്രോതസ്; മാർ മാത്യു അറയ്ക്കൽ

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഓർമ്മച്ചെപ്പ് ( സ്മരണിക)ൻ്റെ പ്രകാശനം കാ ഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവ്വഹിച്ചു. 6-പതിറ്റാണ്ട് മുമ്പ് മലയോര മേഖലയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ ഉദയം ചെയ്ത ഈ കലാലയം പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭ മങ്ങാതെ നിലകൊള്ളുന്നുവെന്ന് ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു. ഇതോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി ലൈഫ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റുകളുടെ വി തരണോദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ സീമോൻ തോമസ് നിർവ്വഹിച്ചു. യോഗത്തിൽ കോളജ് മാനേ ജർ ഫാ. കുര്യൻ താമരശ്ശേരി, മുൻ മാനേജർ മോൺസി ഞ്ഞോർ ഫാ. ജോർജ് ആലുങ്കൽ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് മാത്യു ചാക്കോ വെട്ടിയാങ്കൽ, ചീ ഫ് എഡിറ്റർ മേഴ്സിക്കുട്ടി എബ്രാഹം എന്നിവർ സംസാരിച്ചു.

പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാദ്ധ്യാപകരുടേയും ഓർമ്മകൾ പങ്കുവയ്ക്കുന്ന സ്മരണിക വളരെ ഈടുറ്റ ലേഖനങ്ങളാലും കഥകളാലും ചരിത്ര സംഭവങ്ങളാ ലും സമ്പുഷ്ടമാണ്. സ്മരണികയുടെ ആദ്യ പ്രതി പൂർവവിദ്യാർത്ഥി തോമസ് കെ മൈക്കിൾ കരിപ്പാപ്പറമ്പിൽ മാർ മാത്യു അറയ്ക്കലിൽ നിന്നും ഏറ്റുവാങ്ങി. സെ ക്രട്ടറി റോബർട്ട് ബി. മൈക്കിൾ, ട്രഷറർ എബ്രാഹം എം. മടുക്കക്കുഴി, ഓഫീസ് സെക്രട്ടറി ഇ. ജെ ജോണി,കോളേജ് ബർസാർ ഫാ. മനോജ് പാലക്കുടി, പ്രഫ. ഡോ. സി. എ തോമസ്,പി ആർ ഒ ജോജി വാളിപ്ലാക്കൽ, ഐ റ്റി കോഡിനേറ്റർ ജയിംസ് പുളിക്കൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

Share :

You May Also Like

More From Author

+ There are no comments

Add yours