പി സി ജോര്‍ജ് വീട്ടിലില്ല, ടവര്‍ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന

Estimated read time 0 min read
Share :

മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിനുള്ള സാധ്യത മുന്നില്‍കണ്ട് ബിജെപി നേതാവ് പി സി ജോര്‍ജ് ഒളിവിലെന്ന് സൂചന. ഇന്ന് രണ്ട് മണിക്ക് ഹാജരാകാന്‍ ആവ ശ്യപ്പെട്ട് പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ട വീട്ടിലെത്തിയ പൊലീസിന് നോട്ടീസ് നേരിട്ട് കൈമാറാനായില്ല. പി സി ജോര്‍ജ് വീട്ടിലില്ലാത്തതിനാല്‍ മകന്‍ ഷോണ്‍ ജോര്‍ജ് ആണ് നോട്ടീസ് കൈപ്പറ്റിയത്.

പി സി ജോര്‍ജിനെ തേടി വീട്ടിലെത്തിയ പൊലീസിന് രണ്ട് തവണയും കാണാനായില്ലെന്നാണ് വിവരം. അദ്ദേഹം തിരുവനന്തപുരത്ത് എന്നാണ് വീട്ടുകാര്‍ പൊലീ സിനെ അറിയിച്ചത്. മുന്‍ എംഎല്‍എയുടെ ടവര്‍ ലൊക്കേഷന്‍ പൊലീസ് പരിശോധിക്കുകയാണ്. ഇന്ന് രാവിലെയാണ് അദ്ദേഹം വീട്ടില്‍ നിന്നും മാറിയത്. അതി നിടെ പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴി ഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.

Share :

You May Also Like

More From Author

+ There are no comments

Add yours