ഇരട്ടകളായ എൽസയുടെയും അൻസയുടെയും മനസമ്മതം

Estimated read time 1 min read
Share :

വിവാഹമെന്നത് ഓരോ കുടുംബത്തിനും ആഘോഷമാണ്. കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളിയിൽ നടന്ന ഈ മനസമ്മതവും ആഘോഷമായിരുന്നു. ഒരേ സമയം നടന്നത് രണ്ട് മനസമ്മതം. ഇരട്ടകളായ എൽസയുടെയും അൻസയുടെയും മനസമ്മതം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം കാടൻകാവിൽ അധ്യാപകനായ റ്റോമിയു ടെയും ജനറൽ ആശുപത്രിയില ലാബ് ടെക്‌നീഷ്യനായ ഫാൻസിയുടെയും മക്കളാണ് അൻസായും എൽസായും. ചെറുപ്പം മുതൽ ഒരേ മനസ്സോടെ ജീവിച്ച ഇവർ എ. കെ.ജെ എം സ്കൂളിലെ പഠനത്തിന് ശേഷം സെൻ്റ് ഡോമിനിക്സ് സ്കൂളിലാണ് ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ 4 വർഷത്തെ BSc MLT പഠനം പൂർത്തിയാക്കിയ ഇവർ കാർക്കോണം മെഡിക്കൽ കോളേജിൽ ഒന്നര വർഷത്തെ പഠനത്തിന് ശേഷം ഇപ്പോൾ കാഞ്ഞിര പ്പള്ളി ജനറൽ ആശുപത്രിയിൽ ജോലി ചെയ്തു വരികെയാണ് വിവാഹിതരാകുന്നത്.

കാഞ്ഞിരപ്പള്ളി കുറുവാമുഴി ആര്യാമണ്ണിൽ റ്റോണി റ്റോമാണ് എൽസയുടെ വരൻ. ഓസ്ട്രേലിയയിൽ കംപ്യൂട്ടൻ എൻജിയറാണ് റ്റോണി. ഇവരുടെ വിവാഹം നട ക്കും 12 ന് നടക്കും. കാഞ്ഞിരപ്പള്ളി ആനക്കൽ കുഴിയംപ്ലാവിൽ ഹെൽജുവാണ് അൻസായുടെ വരൻ. ദുബായി റാസൽഖൈമ എയർപോർട്ടിലെ ഫയർ & റെസ്ക്യു സെക്ഷനിലെ കമാൻ്റിങ്ങ് ഓഫീസറാണ് ഹെൽജു . ഇവരുടെ വിവാഹം 15 ന് നടക്കും. ജനനം മുതൽ ഒന്നിച്ച് പഠിച്ച് ഒന്നിച്ച് കളിച്ച് ഒന്നിച്ച് ജോലി ചെയ്തു വരുന്ന ഇവർ പക്ഷെ ചെന്ന് കയറുന്നത് രണ്ട് കുടുംബങ്ങളിലാണ്. ദൈവം നിശ്ചയിച്ചത് ഞാൻ നടപ്പിലാക്കുന്നു എന്ന ദൈവീക വാക്യം പോലെ വിവാഹം നടക്കുന്നതിൽ ഏറെ സന്തോഷമുണ്ടെങ്കിലും വിട്ടുപിരിയുന്നതിൽ ഏറെ ദുഃഖമുണ്ടെന്ന് അൻസ പറയുന്നു. എൽസ വിവാഹ ശേഷം ഓസ്ട്രേലിയയിലേക്കും അൻസ ദുബൈയിലേക്കും പറക്കും.

എൽസക്കും അൻസക്കും ഇരട്ട സഹോദരൻമാരാണ് ഉള്ളത്. ജോസും ജയിംസും. തീർന്നില്ല ഇനിയുമുണ്ട് ഒരു ഇരട്ടകഥ എൽസയുടെയും അൻസയുടെയും മാതാവ് ഫാൻസിക്കും ഉണ്ട് ഒരു ഇരട്ട സഹോദരി. എറണാകുളം കൊച്ചിൻ പോർട്ട് ആശുപത്രിയിലെ നേഴ്സായ ആൻസി.

Share :

You May Also Like

More From Author

+ There are no comments

Add yours