കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ പഠനം പൂർത്തിയാക്കിയ ശേഷം 1980കളിൽ തന്നെ നാടക രചനയുടെയും സംവിധാനത്തിന്റെയും ഗാനരചന യുടെയും കുലപതിയായി മാറിയ എം സി മാഷ്. കാഞ്ഞിരപ്പള്ളി അക്കരപള്ളിയിൽ 1980കളിൽ ആദ്യമായി ഗാനസംഘം രൂപീകരിച്ച കുർബാന നടത്തിയപ്പോൾ 36 ഭക്തിഗാനങ്ങൾ ആ തൂലികയിൽ നിന്നും പിറവിയെടുത്തു. 18 ഗാനങ്ങൾ ഡേവിഡ് ആനക്കല്ലും 18 ഗാനങ്ങൾ അപ്പച്ചൻ ആനക്കല്ലും സംഗീതസംവിധാനം നിർവഹി ച്ചു.

ആനക്കല്ല് അന്തോനീസ് പുണ്യാളന്റെ നൊവേന ഗാനങ്ങൾ എഴുതി. സ്വർഗ്ഗാരോഹണനാളിൽ പിറന്നൊരു, സ്വർഗ്ഗത്തിൽ വാഴുന്നോരമ്മേ, വിശുദ്ധി തൂകും ലില്ലി പുഷ്പമേ ഇന്നും പഴമക്കാരുടെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.നാടകരംഗത്തേക്ക് തിരിഞ്ഞ എം സി മാഷ് കോട്ടയം ജില്ലയിലെ പ്രശസ്തമായ ഒട്ടേറെ നാടക സമി തികൾക്കുവേണ്ടി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിൽ ഗ്രീഷ്മത്തിലെ സൂര്യൻ, വെളിച്ചം തേടി, മുനമ്പ്, ഉത്തരായന കിളി, അ ഗ്രശാല, മരുഭൂമിയിലെ കൊടുങ്കാറ്റ്, ആലേഖനം, രാക്കിളികൾക്ക് ഒരു ഗീതം എന്നീ നാടകങ്ങൾ ചിലതുമാത്രം. 1984ൽ എഴുതിയ ആലേഖനം എന്ന നാടകം അക്കാ ലത്തെ ഏറ്റവും പ്രസിദ്ധനായ കെ എം ധർമ്മൻ ആണ് സംവിധാനം ചെയ്തത്. ആലപ്പി രംഗനാഥിനെ പോലെയുള്ള ഏറെ പ്രശസ്തരായ ആളുകളുടെ കൂടെ നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്. ആയിരക്കണക്കിന് നാടകഗാനങ്ങൾ രചിച്ച മാഷിന്റെ അദ്ദേഹത്തിന്റെ മുൻകാല സഹപ്രവർത്തകർ ഓർമ്മയിൽ നിന്നും പകർന്നു നൽ കിയത്.
സങ്കൽപ്പഗോപുരം തകർന്നുവീണു, അമ്പലനടയടച്ചു ആൽത്തറയൊഴിഞ്ഞു,ദുഃഖത്തിൽ കോവിലിൽ പൂജാരിയാണ് ഞാൻ, മൈഥിലി ഇല്ലാത്ത മിഥുലാപുരി,ദേവ ഗംഗയിൽ കുളിച്ചു വന്നൊരു, മനുഷ്യമനസ്സൊരു മഹാസാഗരം എന്നിവ ഏറെ പ്രശസ്തമായവയിൽ ചിലതുമാത്രം. നിരവധി സ്കൂൾ കലോത്സവങ്ങളിൽ ഏകാന്ത നാ ടകങ്ങൾ രചിച്ച സംവിധാനം ചെയ്തു നിരവധി അഭിനേതാക്കളെ സൃഷ്ടിച്ചിട്ടുണ്ട്. പലപ്പോഴും ജില്ലാ സംസ്ഥാന തലങ്ങളിൽ എംസി മാഷിന്റെ നാടകങ്ങൾ തമ്മിൽ ഫൈനൽ റൗണ്ടിൽ മത്സരങ്ങൾ വന്നിട്ടുണ്ട്. അന്നത്തെ ആനുകാലിക സംഭവങ്ങളുടെ കഥ വിളിച്ചോതുന്ന കിരീടം എന്ന ഏകാന്ത നാടകത്തിന് സംസ്ഥാന കലോ ത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇതിൽ എല്ലാം ഉപരി മംഗളം, മാധ്യമം, ജനയുഗം എന്നീ പത്രങ്ങളിൽ ദീർഘകാലം ജേർണലിസ്റ്റായി ജോലി നിർവഹിച്ചി ട്ടുണ്ട്. അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ കാഞ്ഞിരപ്പള്ളിയിലെ നിരവധി സംഘടനകളുടെ നായകസ്ഥാനങ്ങൾ അലങ്കരിച്ചി ട്ടുണ്ട്.
സമചിന്ത കാരവൻ, കാഞ്ഞിരപ്പള്ളി ആർട്സ് സൊസൈറ്റി എന്നിവ അതിൽ ചിലതു മാത്രം. മാമനാട്, ഉപഗുപ്തൻ എന്നീ പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊരുതോട് സി കേശവൻ മെമ്മോറിയൽ സ്കൂളിന്റെ സുവനീറിന്റെ ചീഫ് എഡിറ്റർ ആയിരിക്കെ തന്നെ ശ്രീനാരായണ ഗുരുവിന്റെ ജീവിതം അടിസ്ഥാനപ്പെടുത്തി ഒരു ചിത്ര കഥ പുസ്തകവും രചിച്ചിട്ടുണ്ട്. പ്രതിഫലേച്ച കൂടാതെ എന്നു മാത്രമല്ല സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്ത് മറ്റുള്ളവരുടെ ഏതൊരു പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിൽ അദ്ദേഹം അതീവ തൽപരനായിരുന്നു. പോലീസും കോടതിയും ഇടപെട്ടിട്ടും പരിഹരിക്കാനാവാത്ത പല പ്രശ്നങ്ങളും നിസ്സാരമായി സംസാരിച്ചു പ രിഹരിക്കുന്ന അദ്ദേഹത്തിന്റെ കഴിവിനെ പോലീസ് ഫ്രണ്ട് എന്നാണ് ഒരു പഴയകാല പോലീസ് ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്. ജീവിതത്തിൽ നന്മയും നല്ലതും മാത്രം ചെയ്തു ഒരുപാട് ആളുകൾക്ക് സേവനം നൽകിയ എംസി മാഷിന് ഹൃദയത്തിന്റെ ഭാഷയിൽ അന്ത്യാഞ്ജലി അർപ്പിക്കുന്നു.

+ There are no comments
Add yours