പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം മുസ്ലിം ലീഗ്

Estimated read time 0 min read
Share :

കേരളീയ സമൂഹത്തിൽ തുടർച്ചയായി വർഗീയ വിദ്വേഷ പ്രസംഗം നടത്തുന്ന പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മ ണ്ഡലം കൗൺസിൽ.

പൊതു സമൂഹത്തിനിടയിൽ തെറ്റിദ്ധാരണ പരത്തുന്ന വിധം ഒരു മത സമൂഹത്തെ മുഴുവൻ മോശമായി ചിത്രീകരിക്കുന്ന പിസി ജോർജിനെ പോലുള്ള കുലം കു ത്തികൾക്ക് ഓശാന പാടുന്ന സർക്കാരാണ് നിലവിലുള്ളതെന്നും യോഗം കുറ്റപ്പെടുത്തി സർക്കാർ നിലപാട് തിരുത്തണമെന്നും പിസി ജോർജിനെ ഉടൻ അറസ്റ്റ് ചെ യ്യണമെന്നും, പിസി ജോർജിന്റെ അറസ്റ്റ് വൈകിപ്പിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് സർക്കാർ നൽകുന്നതെന്ന് മുസ്ലിം ലീഗ്  മണ്ഡലം കൗൺസിൽ വിലയി രുത്തി.

പൊൻകുന്നം ഹിൽഡ ഓഡിറ്റോറിയത്തിൽ ചേർന്ന മണ്ഡലം കൗൺസിൽ യോഗത്തിന്  പ്രസിഡൻറ് പി പി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം വി.എസ്.അജ്മൽ ഖാൻ, ജില്ലാ വൈസ് പ്രസിഡണ്ട് പി.എം. സലിം, മണ്ഡലം ജനറൽ സെക്രട്ടറി ടി.എ.ശിഹാബുദ്ദീൻ ഭാരവാഹികളായ നാസർ കങ്ങഴ, അഡ്വക്കേറ്റ് പി.എം.ഷാജഹാൻ, പി.എൻ.നിസാമുദ്ദീൻ,പി. ഐ.അബ്ദുൽ ഷുക്കൂർ, ഷിയാസ് വണ്ടാനം,പി.യു ഇർഷാദ് ,കെ എം ജിന്നാ,പി.പി.ഹനീഫ, അഷറഫ് വാഴ ക്കൂട്ടം, ഹുസൈൻ വാഴൂർ,കെ.ഐ. നൗഷാദ്,സുനിൽ കൊച്ചുമഠത്തിൽ,വി.എസ്.അൻഷുമോൻ,ടി.എ.സലിം തുടങ്ങിയവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours