ഇടതുപക്ഷ നയവ്യതിയാനം തൊഴിലാളിവിരുദ്ധം: കെ പി രാജേന്ദ്രൻ

Estimated read time 0 min read
Share :

പൊൻകുന്നം: ഇടത് പക്ഷ നയങ്ങളിൽ വ്യതിയാനം വരുത്തിയാൽ അത് തൊഴിലാളി വിരുദ്ധതയാകുമെന്ന് എഐടിയുസി സംസ്ഥാന സെക്രട്ടറി കെപി രാജേന്ദ്രൻ. പൊൻകുന്നത്ത് എഐടിയുസി പ്രക്ഷോഭ ജാഥക്ക് നല്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ നീതിയും സാമൂഹിക നീതി യും ഉറപ്പാക്കണം. മാന്യമായ തൊഴിലും വേതനവും ഉറപ്പാക്കണമെന്നും കെ പി രാജേന്ദ്രൻ ആവശ്യപ്പെട്ടു.

യോഗത്തിൽ റ്റി കെ ശിവൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ വൈ. ക്യാപ്റ്റൻ സിപി മുരളി, ഡയറക്ടർ ആർ സജിലാൽ, ജാഥാംഗങ്ങളായ വിബി ബിനു, ഗോവിന്ദൻ പള്ളി ക്കാപ്പിൽ, പി വി സത്യനേശൻ, ജി ലാലു, എ ഗോദ, എഐടിയുസി ജില്ലാ പ്രസിഡന്റ് ഒപിഎ സലാം, ജില്ലാ സെക്രട്ടറി വികെ സന്തോഷ് കുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എം എ ഷാജി, നേതാക്കളായ മോഹൻ ചേന്ദംകുളം, സിജി ജ്യോതിരാജ്, ഹേമലതാ പ്രേം സാഗർ, റ്റി കെ പ്രണവ്, വിപി സുരൻ, വിഎസ് കുര്യാക്കോസ്, സി ജോ പ്ലാത്തോട്ടം, രാജൻ ചെറുകാപ്പള്ളിൽ, പി പ്രജിത്ത്, കെ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours