കെഎസ് യൂ ജില്ല പ്രസിഡന്റ് കെ എൻ നൈസാമിനെതിരെ എസ്എഫ്ഐ വനിത പ്രവർത്തകയെ ഉപദ്രവിച്ചെന്ന പേരിൽ വ്യാജ കേസ് എടുത്തത് എസ് എഫ് ഐ യുടെ നെറികെട്ട രാഷ്ട്രീയമെന്ന് കെ എസ് യൂ.

സിപിഎം ഭരണ സ്വാധിനം ഉപയോഗിച്ച് കൊണ്ട് ജാമ്യമില്ല വകുപ്പ് പ്രകാരം ആണ് കെ എസ് യൂ ജില്ല പ്രസിഡന്റ് കെ എൻ നൈസമിനെതിരെ കേസ് എടു ത്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എസ് എഫ് ഐ- ഡി വൈ എ ഫ് ഐ പ്രവർത്തകർ ചേർന്ന് നൈസമിനെ അക്രമിച്ച് ഗുരുതരമായ പരിക്കേൽപ്പിക്കുകയുണ്ടായിതിന് പിന്നാലെയാണ് ഇത്തരത്തിൽ തരംതാണ രീതി യിൽ എസ് എഫ് ഐ, ഡി വൈ എഫ് ഐ, പ്രവർത്തിക്കുന്നതെന്നും കെ എസ് വിനെയും അതിന് നേതൃത്വം കൊടുക്കുന്ന പ്രസിഡന്റിനെയും അപകിർ ത്തിപ്പെടുത്താനുള്ള ശ്രമം വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും വരും ദിവസങ്ങളിൽ ഇതിനെതിരെ സമര രംഗത്ത് കെ എസ് യൂ ഇറങ്ങുമെന്നും കെ എസ് യൂ ജില്ല കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

+ There are no comments
Add yours