കാഞ്ഞിരപ്പളളി നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഭുമി യുടെ അമിത ഫെയർ വാല്യു കുറയ്ക്കാൻ അടിയന്തിര നടപടി വേണമെന്ന് സി പി ഐ എം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാഞ്ഞിരപ്പള്ളി മൂൻസിപാലിറ്റിയാക്കുക, പാറക്ക ടവ് വടക്കുഴി, പത്തേക്കർ എന്നിവിടങ്ങളിൽ ശക് തി കുടിയ ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കുക, കാ ഞ്ഞിരപ്പള്ളി പേട്ട കവലയിൽ ചിറ്റാർപുഴ കവർ ചെയ്ത് ഓപ്പൺ സ്റ്റേജും പാർക്കിംഗ് ഗ്രൗണ്ടും സ്ഥാപിക്കുക എന്നി ആവശ്യങ്ങളും ഉന്നയിച്ചു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഹോട്ടൽ ഹിൽടോപ്പ് ഓഡിറ്റോറിയം) ചേർന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉൽഘാ ടനം ചെയ്തു.
ഷക്കീലാ നസീർ, കെ എസ് അനന്തു എന്നിവരടങ്ങുന്ന പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി ടി കെ ജയൻ പ്രവർത്തന റിപ്പോർട്ട് അ വതരിപ്പിച്ചു. അഡ്വ.പി ഷാ നവാസ്, കെ രാജേഷ്, ഷമീം അഹമ്മദ്, തങ്കമ്മ ജോർജുകുട്ടി. കെ സി ജോർജ്കുട്ടി, സജിൻ വി വട്ടപ്പള്ളി, അജാസ് റഷീദ്, പി കെ നസീർ, വി എൻ രാജേഷ്, പി എസ് സുരേന്ദ്രൻ, കെ എസ് ഷാനവാസ്, ബി ആർ അൻസാദ് എന്നിവർ സംസാരിച്ചു.ടി കെ ജയൻ സെക്രട്ടറിയായി 13 അംഗ ങ്ങളുള്ള ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

+ There are no comments
Add yours