മുണ്ടക്കയം: പൂഞ്ഞാർ- എരുമേലി സംസ്ഥാന പാതയിൽ പുലിക്കുന്നിന് സമീപം കെഎസ്ആർടിസി ബസ്സും പ്രൈവറ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. വൈ കിട്ട് അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. മുണ്ടക്കയത്ത് നിന്നും എരുമേലിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എരുമേലി യിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസ്സും പുലിക്കുന്ന് ഇല്ലിക്കൂപ്പിന് സമീപത്തെ കൊടും വളവിൽ ഇടിക്കുകയായിരുന്നു. അപ കടത്തിൽ ആർക്കും താരമായ പരിക്കില്ല. അപകടത്തെ തുടർന്ന് മുണ്ടക്കയം എരുമേലി റൂട്ടിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.


+ There are no comments
Add yours