ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട വയനാട്ടിലെ ജനതക്കായി കാഞ്ഞിരപ്പള്ളി നൈനാർപള്ളി സെൻട്രൽ ജമാഅത്തിന്റെ കീഴിൽ ദുരിതാശ്വാസ ഫ ണ്ട് ധനസമാഹരണത്തിലൂടെ നേടിയത് 13ലക്ഷത്തിലധികം രൂപ. ഗൂഗിൾപേ വഴി അയച്ചവരുടെയും ബാങ്കിലേക്ക് നിക്ഷേപിച്ചവരുടെയും കണക്കുകൾ വ്യക്തമായാലേ കൃതിമായ തുക വ്യക്തമാകു. ചില ഓൺലൈൻ മാധ്യമങ്ങളിൽ 50 ലക്ഷം രൂപ നേടിയെന്ന തരത്തിൽ വാർത്ത വന്നത് വാസ്തവ വിരുദ്ധ മെന്ന് പള്ളി വൃത്തങ്ങൾ അറിയിച്ചു. . സെൻട്രൽ ജമാഅത്തിന്റെ കീഴിലുള്ള 13 മഹല്ലുകൾ ഏകീകരിച്ചാണ് സമാഹരണം നടത്തിയത്.

രാവിലെ 7 മണിക്ക് ആരംഭിച്ച ധ നസമാഹരണ യജ്ഞത്തിന് നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം എ പി ഷിഫാർ മൗ ലവി, പരിപാലന സമിതി പ്രസി ഡൻറ് പി എം അബ്ദുസ്സലാം, പരിപാലന സമിതി സെക്രട്ടറി പി പി അൻസാരി, ട്രഷറർ റ്റി.എം ഷിബിലി, കെ.എച്ച് റിയാസ്, പി.എച്ച് ഷാജഹാൻ, കെ എസ് ഷമീർ, പിഇ അബ്ദുൽ സലാം, സി.എസ് ഇല്ലിയാസ്, ഹസൻ ഹുസൈൻ, ടി പി ജുനൈദ് , മുഹമ്മദ് റാഫി , ആർ എസ് ഫിറോ സ്, എം ഐ നവാസ് , ടി എച്ച് ഷിബിലി, പി എം നിയാസ്, ടിഹാനാ ബഷീർ, കെ എസ് മുഹമ്മദ് റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
സെൻട്രൽ ജമാഅത്തിന്റെ കീഴിലുള്ള 4,000 ത്തോളം വീടുകളിലാണ് വയനാടിന് കൈത്താങ്ങാകുവാൻ ഇവർ ധനസമാഹരണം നടത്തിയത്. ലഭിക്കുന്ന പണം നേരിട്ട് ദുരിതബാധിതർക്ക് എത്തിക്കുവാനാണ് കാഞ്ഞിരപ്പള്ളി നൈനാർപ്പള്ളി സെൻട്രൽ ജമാഅത്ത് പരിപാലന കമ്മിറ്റിയുടെ തീരുമാനം. മു മ്പും നിർധന കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുവാൻ സെൻട്രൽ ജമാഅത്തിന്റെ കീഴിൽ ധന സമാഹരണം നടത്തി വീടുകൾ നിർമ്മിച്ചു മാതൃകയാ യിരുന്നു.

+ There are no comments
Add yours