അനധികൃതമായി സൂക്ഷിച്ച വെടിമരുന്നുശേഖരം കണ്ടെടുത്ത് പോലീസ്

Estimated read time 1 min read
Share :

പൊൻകുന്നം:  വീടിന് സമീപം സൂക്ഷിച്ചിരുന്ന അനധികൃത വെടിമരുന്നുശേഖരം പോലീസ് പിടികൂടി. പൊൻകുന്നം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പൈക-ചെ ങ്ങളം റോഡിൽ ഉരുളികുന്നം തൈപ്പറമ്പിൽ വീടിന് സമീപത്തെ സംഭരണശാലയിൽ നിന്നാണ് വൻതോതിൽ വെടിമരുന്നും അനുബന്ധസാമഗ്രികളും പോലീസ് കണ്ടെടുത്തത്. ജില്ലാപോലീസ് മേധാവിയുടെ നിർദേശപ്രകാരം വിവിധ പോലീസ് സ്‌റ്റേഷനുകളുടെ സംയുക്ത പരിശോധയാണ് നടത്തിയത്.

സ്ത്രീകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം സംബന്ധിച്ച് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. വർഷങ്ങൾക്കുമുൻപ് പടക്കനിർമാണശാല സ്‌ ഫോടനത്തിൽ തകർന്നിരുന്നു. വെടിക്കെട്ടിനും ആഘോഷാവസരങ്ങൾക്കും ഇവിടെ പടക്കങ്ങൾ നിർമിച്ചുനൽകിയിരുന്നതായും വേണ്ട ലൈസൻസുകൾ നേടി യിട്ടില്ലെന്നും പോലീസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.

Share :

You May Also Like

More From Author

+ There are no comments

Add yours