ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഫൈറ്റ് ഇൻസ്ട്രീറ്റ് പരിപാടിയുടെ വിജയത്തിനായുള്ള സ്വാഗതസംഘ രൂപീകരണം മുണ്ടക്കയം നായനാർ ഭവനിൽ നടന്നു. ഉദ്ഘാടനം സിപിഐഎം കാഞ്ഞിരപ്പള്ളി ഏ രിയ സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തു.
സംഘടനയുടെ ബ്ലോക്ക് പ്രസിഡന്റ് റിനോഷ് രാജേഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ ഷെമീം അഹമ്മദ്, ഏരിയ കമ്മിറ്റി അംഗങ്ങളായ സി. വി അനിൽകുമാർ,വി.എൻ രാജേഷ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ, ബ്ലോക്ക് സെക്രട്ടറി അയൂബ് ഖാൻ, പി ആർ അനുപമ, എം ജി രാജു,പി കെ പ്രദീപ്, രജീന്ദ്ര കുമാർ എന്നിവർ സംസാരിച്ചു. സി.വി അനിൽകുമാർ ചെയർമാനായും,റിനോഷ് രാജേഷ് കൺവീനർ ആയും, പി ആർ അനുപ മ ട്രഷററായും 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.

+ There are no comments
Add yours