ഷാജൻ മാത്യു മണ്ണംപ്ലാക്കൽ കേരളാ കോൺഗ്രസ്‌ ( എം ) കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ്‌

Estimated read time 0 min read
Share :

കേരളാ കോൺഗ്രസ് ( എം )കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡണ്ടായിരുന്ന റിജോ വളാന്തറ വ്യക്തി പരമായ കാരണങ്ങളാൽ രാജി വെച്ചതിനെ തുടർന്നാണ് തെര ഞ്ഞെടുപ്പ് നടന്നത്. നിയോജക മണ്ഡലം പ്രസിഡന്റ്‌ എ എം മാത്യു, ഡോ. എൻ ജയരാജ്‌ എംഎൽഎ, റിജോ വളാന്തറ എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് പ്രസി ഡണ്ട് മാരുടെയും മണ്ഡല ഭാരവാഹികളുടെയും, കാഞ്ഞിരപ്പള്ളിയിലെ കേരളാ കോൺഗ്രസ് ( എം )ജന പ്രതിനിധികളും,കൂടിയ യോഗത്തിലാണ് തീരുമാനം.

ജില്ലാ പ്രസിഡന്റിന്റെയും ചെയർമാന്റെയും നിർദേശ പ്രകാരമാണ് തിരെഞ്ഞെടുപ്പ് നടന്നത്. 1975 മുതൽ കേരളാ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തനം ആരംഭി ച്ച ഷാജൻ മാത്യു, കെഎസ് സി ( എം )സെന്റ് ഡോമിനിക്സ് കോളേജ് യൂണിറ്റ് ഭാരവാഹി, ചങ്ങനാശ്ശേരി എസ്ബി കോളേജ് യൂണിറ്റ് ഭാരവാഹി,കെ എസ് സി യിൽ മ റ്റുഭാരവാഹിതങ്ങൾ, കേരള യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ്‌, യുത്ത് ഫ്രണ്ട് ഭാരവാഹിത്തങ്ങൾ, കേരളാ കോൺഗ്രസ്‌ ( എം )മണ്ഡലം നിയോജക മണ്ഡലം സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

യുവദീപ്തി, മിഷൻ ലീഗ് എന്നീ സംഘടനകളിൽസംസ്ഥാന ഭാരവാഹിത്തങ്ങൾ ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 40 വർഷമായി ചിറക്കടവ് സൺ‌ഡേ സ്കൂൾടീച്ചർ ആണ്. ഇപ്പോൾ രൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ്.കാഞ്ഞിരപ്പള്ളി കാർഷിക വികസന സമിതി, ഫുഡ്‌ അഡ്വൈസറി കമ്മിറ്റികളിൽ അംഗമാ യിരുന്നു. കാഞ്ഞിരപ്പള്ളി ഗ്രീൻ ഷോർ പ്രസിഡന്റായിരുന്നു. ഇപ്പോൾ ഞള്ളമറ്റം ഫാർമേഴ്‌സ് ക്ലബ്ബ് സെക്രട്ടറി ആണ്.ഒരു ലക്ഷം യുവ കർഷക സമിതിയുടെ സം സ്ഥാന കമ്മിറ്റി അംഗമാണ്.

Share :

You May Also Like

More From Author

+ There are no comments

Add yours