മണിമല: ബസ് സ്റ്റാന്‍ഡിന് മുന്‍വശത്ത് വീട്ടമ്മയുടെ കൈയിലൂടെ ബസിന്റെ മുന്‍ചക്രം കയറി ഇടത്തുകൈ അറ്റുപോയി. ഇന്നലെ ഉച്ചയ്ക്ക് 12.40ാടെയാണ് അപകടം. കുഞ്ചിത്തണ്ണി പീടികപ്പറമ്പില്‍ മറിയാമ്മ (70) ആണ് അപകടത്തില്‍പെട്ടത്. ഭര്‍ത്താവ് ജോസിനൊപ്പം മറ്റൊരു ബസില്‍ മണിമല ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങുമ്പോഴായിരുന്നുഅപകടം. ജോസ് ബസിന്റെ പുറകുവശത്തുകൂടിയും മറിയാമ്മ ബസിന്റെ മുന്‍വശത്തു കൂടിയും ഇറങ്ങി റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. റാന്നിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് പോയ പിടി മോട്ടോഴ്സ് ബസാണ് വീട്ടമ്മയുടെ ഇടതുകൈയിലൂടെ കയറിയിറങ്ങിയത്. വീട്ടമ്മയെ തെള്ളകത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടത് കൈ മുട്ടിന് മുകള്‍ വശം വച്ച് മുറിച്ച് മാറ്റേണ്ട സ്ഥിതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അപകടത്തെത്തുടര്‍ന്ന് ഡ്രൈവര്‍ ഇറങ്ങി ഓടി. ബസ് മണിമല പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.