എരുമേലി : അർധരാത്രിയിൽ ചിന്നംവിളിച്ച് മുറ്റത്തുനിൽക്കുന്ന കാട്ടാനകളെ ജനാലയിലുടെ കണ്ട് ഭയന്നുവിറച്ചു വീട്ടുകാർ.   മുറ്റത്തെ തെങ്ങ് കുത്തിമറിക്കാൻ ശ്രമിച്ച ആനകൾ പറമ്പിലെ കൃഷികൾ ചവിട്ടിമെതിച്ച് ഒരു മണിക്കൂറോളം പരാക്രമം നടത്തി. എരുമേലിക്കടുത്ത് മഞ്ഞളരുവി-പാക്കാനം റോഡിന് സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
വാലുമണ്ണിൽ ബാബുവിൻറ്റെ വീടാണ് ആനകൾ വളഞ്ഞ് ഭീതി സൃഷ്ടിച്ചത്. ഭയന്ന്  ഉറക്കമൊഴിച്ച് കഴിയുകയായിരുന്നു ബാബുവും കുടുംബവും. പറമ്പിലെ നൂറോളം വാഴകൾ നശിപ്പി ച്ചു.   കൊമ്പുകൾ കുത്തി തെങ്ങ് മറിച്ചിടാൻ ശ്രമിച്ചതിൻറ്റെ പാടു കളുണ്ട്. ഇവിടെ വനപാത ആരംഭിക്കുന്നിടത്ത് വീടുകളിലും കൃ ഷിയിടങ്ങളിലും വനത്തിൽ നിന്നും ആനകളെത്തുന്നത് പതിവാ യിരിക്കുകയാണ്. ആനകൾ കടക്കാതിരിക്കാൻ പറമ്പിൽ ഒരാൾ പൊക്കത്തിൽ കമ്പി വലിച്ചുകെട്ടിയിരുന്നു.
എന്നാൽ ഇത് മറികടന്നാണ് ആനകളെത്തുന്നത്. അഴകത്ത് ഔസേ പ്പച്ചൻ, പന്തിരുവേലിൽ മാമ്മച്ചൻ എന്നിവരുടെ കൃഷികൾ കഴിഞ്ഞ ദിവസം ആനകൾ നശിപ്പിച്ചിരുന്നു. ആനകളും പന്നികളും കാട്ടുപോത്തുകളും കൃഷികൾ നശിപ്പിക്കുന്നത് പതിവായിരിക്കു കയാണ്. സുരക്ഷാക്രമീകരണങ്ങൾക്ക് വനംവകുപ്പ് നടപടികൾ സ്വീ കരിക്കാത്തത് പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്.