കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ ്‌കോളേജിലെ 2017 ബാച്ച് ബി.ടെക്, എം.ടെക്, എം.സി.എവിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് കോളേജ ്ഓഡിറ്റോറിയത്തില്‍ 14,15 തീയതികളില്‍ നടന്നു. ടി. സി. എസ്അയോണ്‍ പ്രൊഡക്ട് ഗ്രൂപ്പ്‌ഹെഡ് ഗോപാല്‍കൃഷ്ണ, വിശ്വേ ശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്ചാന്‍സിലര്‍ പ്രൊഫ.എച്ച്.പി.കിഞ്ച, എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

ബിരുദധാരികള്‍ സമൂഹത്തിന്റെ ന•ക്കും മാനവരാശിയുടെ സമാധാന ത്തിനുതകന്നതുമായ ജോലികള്‍ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ശ്രീ.ഗോപാല്‍കൃഷ്ണ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. അര്‍പ്പ ണബോധത്തോടെ കഠിനാദ്ധ്വാനം ചെയ്താല്‍ ജീവിത വിജയം ഉറപ്പു വരുത്താന്‍ സാധിക്കും എന്ന് പ്രൊഫ.എച്ച്.പി.കിഞ്ച വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.

അമല്‍ജ്യോതി മാനേജിംഗ് ട്രസ്റ്റിയും, രൂപതാവികാര്‍ ജനറാളുമായ റവ. ഫാ.ജസ്റ്റിന്‍പഴേപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, സഹൃദയ കോളേജ്ഡയറക്ടറും അമല്‍ജ്യോതി മുന്‍ പ്രിന്‍സിപ്പലുമായ റവ. ഡോ. ജോസ് കണ്ണമ്പുഴ മുഖ്യപ്രഭാഷണം നടത്തി.റാങ്ക ്‌ജേതാക്കള്‍ക്കും, ഉയര്‍ ന്ന മാര്‍ക്ക് നേടിയവര്‍ക്കുമുളള അവാര്‍ഡുകള്‍ ഡയറക്ടര്‍ റവ. ഡോ. പി.ടി.ജോസഫ്.എസ്.ജെ.സമ്മാനിച്ചു. ‘ജെംഓഫ്അ മല്‍ജ്യോതി’ അവാ ര്‍ഡ്’സണ്ണി ഡയമണ്‍ഡ്‌സ്’ അവാര്‍ഡ ്എന്നിവ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി അജോ ജോണ്‍ മത്തായി ക്ക് സമ്മാനിച്ചു.

ജ്യൂവല്‍സ് ഓഫ് അമല്‍ജ്യോതി’ പുരസ്‌കാരം 2016 ലെ വിദ്യാര്‍ത്ഥി കളായ അമലു അന്നാ ജോഷി, യദു പ്രേം എന്നിവര്‍ക്ക് റോസ ്‌മേരി ജോര്‍ജ്ജ് പൊന്നാട്ട് നല്‍കി. മാനേജര്‍ റവ. ഡോ. മാത്യു പായിക്കാട്ട്, പ്രിന്‍സിപ്പല്‍ ഇസഡ്.വി.ലാക്കപ്പറമ്പില്‍, ഡീന്‍ റിസര്‍ച്ച്‌ഡോ. ജയിംസ് ജേക്കബ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ഈ വര്‍ഷം 848 വിദ്യാര്‍ത്ഥിക ളാണ ്‌കോഴ്‌സ് പൂര്‍ത്തിയാക്കി ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്.