മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ്  സയൻസസും,  അസോസിയേഷൻ ഓഫ് കോളേജ് ടീച്ചേഴ്സ് ഓഫ് ഫിസിക്ക ൽ എജുക്കേഷനും (എസിടിപിഇ) എം.ജി സർവകലാശാലയും, കാഞ്ഞിരപ്പള്ളി  സെൻറ് ഡൊമിനിക്‌സ്  കോളേജും  സംയുക്തമായി സംഘടിപ്പിക്കുന്ന കായിക അദ്ധ്യാപകർക്കുള്ള  ഏകദിന ശില്പശാല തിങ്കളാഴ്ച സെൻറ് ഡൊമിനിക്‌സ്  കോളേജിൽ നടക്കും. “ഫിസിക്കൽ എഡ്യുക്കേഷൻ, സ്പോർട്സ് സയൻസസ് എന്നിവയിലെ ഗവേഷണ പ്രസിദ്ധീകരണവും ധാർമ്മികതയും” എന്ന വിഷയത്തിൽ ഡോ. രാജേഷ് കോമത്, അസ്സോസിയേറ്റ് പ്രൊഫസർ, സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് മഹാത്മാ ഗാന്ധി സർവ്വകലാശാല  ശില്പശാല നയിക്കും. എം.ജി സർവകലാശാലയിലെ  വിവിധ കോളേജുകളിൽ നിന്നായി നൂറോളം പ്രതിനിധികൾ ഈ ഏകദിന ശില്പശാലയിൽ പങ്കെടുക്കും.  ശില്പശാലയുടെ ഉദ്ഘാടനം രാവിലെ പത്തിന് കോളേജ് ഗോൾഡൻ ജൂബിലി ഹാളിൽ വച്ച് നടക്കുന്നതാണ്.  പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശില്പശാലയുടെ ഉദ്ഘാടനം റിട്ടയേർഡ് സൂപ്രണ്ട് ഓഫ്  പോലീസ് ശ്രീ. കെ റ്റി ചാക്കോ മുൻ അന്തർദേശീയ ഫുട്ബോൾ താരം നിർവഹിക്കുന്നതാണ്. എസ് പിഎസ്എസ് ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ്, എസിറ്റിപി പ്രസിഡൻറ് ഡോ.  തങ്കച്ചൻ മാത്യു, സെക്രട്ടറി   ഡോ. ജോജി എം ഫിലിപ്പ് ഡോ. സുമ ജോസഫ്, ഡോ. അജയ് പി  കൃഷ്ണ, ഡോ. ഫാ. മനോജ് പാലക്കുടി, പ്രൊഫ പ്രവീൺ തര്യൻ എന്നിവർ നേതൃത്വം നൽകും. മൂന്നുമണിക്ക് ക്യാമ്പസ് ഫിറ്റ്നസ് പ്രോഗ്രാം എന്ന വിഷയത്തിൽ  സെമിനാർ ഡോ. വിനീത് കുമാർ നയിക്കുന്നതാണ്. സെമിനാറിന് ശേഷം അധ്യാപകർക്കായി ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, വടംവലി മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്