മുണ്ടക്കയം: കുറവ് വിദ്യാർഥികളുമായി മെച്ചപ്പെട്ട വിദ്യാഭ്യാസം കാ ഴ്ച്ചവയ്ക്കുന്ന പ്ലാപ്പള്ളി ഗവൺമെന്‍റ് എൽപിസ്കൂളിൽ എസ്എസ്എ ബ്ലോക്ക് റിസോഴ്സ് സെന്‍റർ പ്രതിനിധികൾ സന്ദർശിച്ചു.സ്കൂളിന്‍റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വരും കാലങ്ങളിൽ കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതിനും ഊർജിത പ്രവർത്തന ങ്ങൾ അധ്യയനവർഷം തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. plappally schoolബിആർസി കോഓർഡിനേറ്റർ നാസർ മുണ്ടക്കയം. ട്രെയിനർമാരായ മു ഹമ്മദ് ഫൈസൽ, ശിവദാസ് എന്നിവരാണ് സ്കൂൾ സന്ദർശിച്ചത്. അടു ത്തമാസം എസ്എസ്എയുടെ സഹവാസ ക്യാന്പ് സ്കൂളിൽ നടത്തു വാനും അതുവഴി ഗ്രാമത്തിൽ സ്കൂളിനെപ്പറ്റി മെച്ചപെട്ട സന്ദേശം അറി യിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ. സ്കൂളിന്‍റെ മറ്റു വികസനകാര്യ ങ്ങൾക്കായി എസ്എസ്എ ഫണ്ട് ലഭിക്കുവാൻ നടപടികൾ സ്വീകരിക്കു മെന്ന് ബിആർസി അധികൃതർ അറിയിച്ചു.‌plapally school 0
ഒന്പത് കുട്ടികളും രണ്ട് അധ്യാപികമാരുമുള്ള സ്കൂൾ മെച്ചപ്പെട്ട രീതി യിൽ പ്രവർത്തിക്കുന്നതും കുട്ടികളുടെ അഭാവം മൂലം ഭാവിയിൽ സ്കൂൾ പൂട്ടേണ്ടി വരുമെന്നതും വാർത്തയിലൂടെ പുറം ലോകം അറി ഞ്ഞതിലൂടെയാണ് നടപടി. അരനൂറ്റാണ്ടുകളോളം പഴക്കമുള്ള സ്കൂ ളിൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായാണ് വിദ്യാർഥികളുടെ കുറവ് അനുഭവപെട്ടത്. ഇപ്പോൾ നിലവിൽ മൂന്ന് ക്ലാസുകളിലായി ഒന്പത് കുട്ടികൾ പഠനം നടത്തുന്നു.plapally school copy
മലയോരഗ്രാമമായ പ്ലാപ്പള്ളിയിൽ സ്കൂളിലേക്ക് കുട്ടികളെ അയയ്ക്കു വാൻ പല രക്ഷിതാക്കളും മടികാണിച്ചതോടെയാണ് സ്കൂളിന്‍റെ പ്രവർ ത്തനം വഴിമുട്ടിയത്. എങ്കിലും എല്ലാവിധ സൗകര്യങ്ങളും ഉള്ള സ്കൂ ളിൽ അധ്യാപകരുടെ നേതൃത്വത്തിൽ മെച്ചപെട്ട വിദ്യാഭ്യാസം നൽകി ഇവർ അതിജീവനത്തിനായി ശ്രമിക്കുകയാണ്.‌


സ്കൂളിലേക്കുള്ള വഴി തകർന്ന് കിടക്കുന്നതാണ് കൂടുതൽ ദുരിതം. റോഡിന് ഇരുവശങ്ങളിലും കെട്ടി ഉയർത്തിയിട്ടുണ്ടെങ്കിലും വെള്ളം കുത്തിയൊഴുകി തകർന്ന റോഡിലൂടെ വാഹനങ്ങൾ എത്താറില്ല. റോഡ് നിർമാണം വേഗത്തിലാക്കുവാൻ നടപടി സ്വീകരിക്കണമെന്നും സ്കൂൾ പിടിഎ അറിയിച്ചു.‌