സി.പി.എം ബി ജെ പി സംഘർഷത്തെ തുടർന്ന് 144 പ്രഖ്യാപിച്ച ചിറക്കടവിൽ ജനജീവിതം ദുസഹം.. രാത്രി എട്ട് മണി കഴിഞ്ഞാൽ പിന്നെ ബന്ദികളെ പോലെയാണ് ചിറക്കടവ് നിവാസികൾ രാത്രി എട്ട് മണി കഴിഞ്ഞാൽ കവലകളിൽ ആളനക്കവും കടകമ്പോളവുമില്ലാതെ നാട് നിശ്ചലമായതോടെ ജീവിക്കാൻ പെടാപ്പാടുപെടുകയാണ് സമാധാന കാംക്ഷികളായ ഇരുപതിനായിരത്തോളം വരുന്ന ചിറക്കടവ് പഞ്ചായത്തി ലെ ജനങ്ങൾ. ആശങ്കകൾക്കും ദുരിതങ്ങൾക്കും നടുവിലാണ് ഇവരുടെ ജീവിതം.

ബി.ജെ.പി  സി.പി.എം സംഘടന പരമ്പരകളുടെ പശ്ചാതലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ട് ഒരു മാസത്തിന് അടുത്താകുന്നു. ജില്ലയുടെ ചരിത്രത്തിൽ ഇത്രയും ദീർഘിച്ച പോലീസ് നടപടി മുമ്പൊന്നും ഉണ്ടായിട്ടില്ല. രാത്രി എട്ട് മണിക്ക് ശേഷം കടകമ്പോളങ്ങൾ അടക്കുന്നതോടെ തെരുവുകളിൽ ആളനക്കമില്ലാത്ത അവസ്ഥയാ ണ്.ഇതോടെ വൈകുന്നേരങ്ങളിൽ കച്ചവടം നടന്നിരുന്ന പല വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റ വക്കിലാണ്.കവലകൾ തോറും വാഹന പരിശോധനയും കടകളി ലും ക്ലബ്ബുകളിലും പോയി വരുന്നതിൽ നിയന്ത്രണവും ഏർപ്പെടുത്തിയതോടെ ദുരിത ത്തിൽ വലയുകയാണ് സാധാരണക്കാർ. ഈ ദുരിതത്തിൽ ഏറെ വലയുന്നത് ചെറു കിട, പഴം-പച്ചക്കറി, പലചരക്ക് വ്യാപാരികളാണ്.

നിരോധനത്തിന് മുമ്പ് ദിനം പ്രതി 45,000 രൂപയുടെ കച്ചവടം നടന്ന സ്ഥാപനങ്ങളിൽ ഇപ്പോൾ 12,000 രൂപയിൽ താഴെ കച്ചവടം നടക്കുന്നുള്ളു. ഏറെയും ദുരിതം പച്ചക്ക റി വ്യാപാരികൾക്കാണ്.നേരത്തെ ഒരാഴ്ച്ച 20kg പച്ചക്കറിയാണ് പാഴായിരുന്നതെ ങ്കിൽ നിരോധനം വന്നതോടെ അത് രണ്ട് ദിവസം കൂടുമ്പോൾ 40kg എന്നായി മാറി. രാത്രി എട്ട് മണി കഴിഞ്ഞ് കൂലി പണിക്ക് ശേഷം എത്തി സാധനം മേടിച്ചിരുന്ന സാധാ രണ ജനം പുറത്തിറങ്ങാതായതാണ് ഈ നഷ്ടത്തിന് കാരണമെന്ന് പച്ചക്കറി വ്യാപാരി യായ ജിബിൻ തോമസ് പറയുന്നു. രാത്രി കാലങ്ങളിലെ നിരോധനാജ്ഞയോടെ സ്ഥിരം ഉപഭോക്താക്കൾ വരാതായതായും ഇവർ പറയുന്നു.

തട്ടുകടക്കാരുടെ വ്യാപാരം ഏതാണ്ട് നിലച്ച മട്ടാണ്. കച്ചവട സ്ഥാപനങ്ങളിലെ ഈ മാന്ദ്യം ചുമട്ടുതൊഴിലാളികളെയും ഏറെ ബാധിച്ചിട്ടുണ്ട്. ഇതിനാൽ നിരോധനാജ്ഞ പിൻവലിക്കണമെന്നാണ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റായ റ്റോമി ഡോമി നിക്ക് പറയുന്നത്. കച്ചവടവും ജോലിയും നഷ്ട്ടമായതിനൊപ്പം ജന സാന്നിദ്ധ്യമില്ലാ തായതോടെ ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും ഓട്ടോമില്ലാതെയുമായി. കൂടാതെ പഞ്ചായത്തിലൂടെ കടന്നു പോകുന്ന എല്ലാ വാഹന യാത്രികർക്കും പരിശോധനക്ക് വിധേയമാകണം എന്നത് ബുദ്ധിമുട്ടാകുന്നുമുണ്ട്. ആശുപത്രിക്കും ജോലി കഴിഞ്ഞ് മടങ്ങുന്നവർക്കും പരിശോധന ഏറ്റവും ദുരിതം സൃഷ്ടിക്കുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ നിരോധനാജ്ഞ ഞായറാഴ്ച്ച വരെ തുടരും. ഇപ്പോഴും സംഘർഷത്തിന് അയവു വന്നിട്ടല്ലന്നതാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. ഈ നിലയിൽ നിരോധനാജ്ഞ ഇനിയും നീട്ടുമെന്നാണ് സൂചന.