കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ സിപിഐ എം നേതാവിൻ്റെ ഭാര്യക്ക് ജോലി നൽകി യതിൽ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസിനുള്ളിൽ പ്രതിഷേധം രൂക്ഷം. നേതൃയോ ഗത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധവും വാക്ക് പോരും. എ.ഐ. സി. സി.അംഗം ജോസഫ് വാഴയ്ക്കനും,ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷും പ ങ്കെടുത്ത യോഗത്തിലാണ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം.ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിനോട് ഉൾപ്പെടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാ ക്കേറ്റം നടത്തി.
കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം നേതൃയോഗത്തിലാണ് ചിറക്കടവ് ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.  യോഗഹാളിൽ നേതാക്കളുമായി പ്രവർത്തകർ തർക്കത്തിലേർപ്പെട്ടു.കേൺഗ്രസ്,യൂ ത്ത് കോൺഗ്രസ് പ്രവർത്തകരെ തഴഞ്ഞ് ബാങ്കിൽ സിപിഎം നേതാവിൻ്റെ ഭാര്യയ്ക്ക് ഉൾപ്പെടെ ജോലി നൽകിയതാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് കാരണം.നിയ മനം നൽകിയപ്പോൾ കെ.പി.സി.സി.നിർദേശിച്ച യൂത്ത് കോൺഗ്രസ് ഭാരവാഹിയെ പോലും പരിഗണിച്ചില്ലെന്നും ഇവർ പറയുന്നു. വിഷയത്തിൽ ബാങ്ക്പ്രസിഡന്റിനെ യും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഭിലാഷ് ചന്ദ്രനെയും  അന്വേഷണ വിധേയമാ യി സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെ ഒരു വിഭാഗം നേതാക്കൾ എതിർത്തിരുന്നു. ഡിസിസി ഭാരവാഹികൾ ഉൾപ്പെടെയാണ് ഇതിനെ എതിർത്തത്.വിളിച്ച് ചേർത്ത യോഗങ്ങളെല്ലാം ഇവർ ബഹിഷ്കരിച്ചിരുന്നു.
അഭിലാഷ് ചന്ദ്രനെ പുറത്താക്കിയത് ചിലരുടെ സ്വാർത്ഥ താല്പര്യമാണെന്നും ഡിസി സി പ്രസിഡൻ്റ്  ഏകപക്ഷീയമായ നിലപാടാണ്  ഈ വിഷയത്തിൽ സ്വീകരിച്ചത് ഇവ ർ ആരോപിച്ചു. കാഞ്ഞിരപ്പള്ളി കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരാണ് പ്രശ്നങ്ങൾക്ക്  കാരണം. എ ഗ്രൂപ്പ് നേതാക്കളാണ് പ്രതിഷേധിച്ചവർ. ഇവരുടെ പ്രതിഷേധം കനത്ത തോടെ പിന്നീട് ബ്ലോക്ക് പ്രസിഡന്റിന്റെ സസ്‌പെൻഷൻ പിൻവലിക്കുകയായിരുന്നു. നടപടിയിൽ നിന്ന് മുക്തനായ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.അഭിലാഷ് ചന്ദ്രന്റെ അധ്യ ക്ഷതയിലായിരുന്നു യോഗം. യൂത്ത്‌കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനന്തകൃഷ്ണൻ, ആസാദ് നായർ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്.