മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ സിസിടിവി കാമറയില്‍ ജെസ്നയുടെ സാദൃശ്യത്തില്‍ കാണുന്ന യുവതി ആരെന്നറിയാന്‍ പോലീസ് ഊര്‍ജിത മായ അന്വേഷണം തുടങ്ങി. ജെസ്നയുടെ സാദൃശ്യമുള്ള മുണ്ടക്കയം സ്വദേശി അലീഷയല്ല ആ യുവതിയെന്ന് ഇന്നലെ വ്യക്തമായതോടെയാണ് നീല ജീന്‍സ് ധരിച്ച് ജെസ്നയെ കാണാതായ മാര്‍ച്ച് 22നു സ്റ്റാന്‍ഡിലൂടെ നടന്നുപോകുന്ന യുവതി ആരെന്നറിയാനുള്ള അന്വേഷണം. അലീഷ അന്നു മുണ്ടക്കയത്ത് എത്തിയിട്ടില്ലെന്ന് തീര്ച്ചയായെങ്കിലും ചിത്രത്തില്‍ കാണുന്ന യുവതി ആരെന്ന് അറിഞ്ഞേ തീരൂ എന്ന തീരുമാനത്തിലാണ് പോലീസ്.
മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ യുവതി ധരിച്ചിരുന്നത് ജീന്‍സും ടോപ്പുമാ ണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. പഴ്സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങ ളില്‍ വ്യക്തം. വീട്ടില്‍നിന്നു പുറപ്പെടുന്പോള് ജെസ്ന ചുരിദാറാണ് ധരിച്ചതെന്നും ചെറിയൊരു ബാഗു മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു മാണ് ബന്ധുക്കളുടെയും അന്നു കണ്ടവരുടെയും മൊഴി. അലീഷയുടെ കണ്ണടയും പല്ലിലെ കന്പിയും ചിരിയും എല്ലാം ജെസ്നയുടേതിന് സമാ നമായതിനാല് സാദൃശ്യം ഏറെയാണ്. കാമറയില്‍ കാണുന്നത് ജെസ്നയ ല്ലെന്ന് ബന്ധുക്കളും സഹപാഠികളും ദൃശ്യം പലതവണ കണ്ടശേഷം തീര് ച്ചയാക്കി. താനല്ല കാമറയില്‍ കാണുന്നയാളെന്നു മുണ്ടക്കയം വെള്ളനാടി സ്വദേശി അലീഷയും ബന്ധുക്കളും തീര്ച്ചയാക്കിയതോടെയാണ് പോലീ സ് ആശയക്കുഴപ്പത്തിലായത്.
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ വസ്ത്രാലയത്തിലെ കാമറയില്‍ കണ്ട ചിത്രത്തില്‍ രാവില 11.30ന് സ്റ്റാന്‍ഡിലൂടെ യുവതി നടന്നുപോകുന്നതും മിനിറ്റുകള്‍ക്കുള്ളില്‍ സഹപാഠിയായ സുഹൃത്തും ഇതുവഴി പോകുന്ന തതും വ്യക്തമാണ്. എന്നാല്‍ സഹപാഠി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമി നിക്സ് കോളജിലേക്കു പോയി വൈകുന്നേരം വരെ അവിടെയുണ്ടായി രുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുന്‍പ് തിരുവല്ലയിലുള്ള ഒരു യുവതി ജെസ്നയാണെന്ന ധാരണയില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഏറെ പരാതികളുമുണ്ടായി. അതിനാല്‍ മുണ്ടക്കയത്തെ വീഡിയോ ചിത്രം പൊതുജനങ്ങള്‍ക്ക് നല്‍കരുതെന്ന താത്പര്യത്തിലാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
നിലവില്‍ സൈബര്‍ സെല്‍ വിഭാഗം സാങ്കേതിക സാധ്യതകളിലൂടെ സൂചന കണ്ടെത്താനാണ് ശ്രമം നടത്തുന്നത്. എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിലെ സിസിടിവി കാമറകളില്‍നിന്നു മാഞ്ഞുപോയ മാര്‍ച്ച് 22ലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചാല്‍ അന്വേഷണത്തില്‍ നിര്‍ണായകമായ പുരോഗതിയുണ്ടാകും. ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘത്തില്‍ സൈബര്‍ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്, ജിഷ കേസുകള്‍ അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നവരെയാണ് ഉള്‍പ്പെടുത്തിയത്