മുണ്ടക്കയം: കണ്ടവരെല്ലാം പറയുന്നു ഇത് തട്ടമിട്ട ജെസ്‌നയെന്ന് ,എന്നാല്‍ അലീഷക്ക രികിലെത്തുന്നവര്‍ അപരയെ കണ്ടു നിരാശയോടെ മടങ്ങുന്നു. മുക്കൂട്ടുതറയില്‍ നി ന്നും കാണാതായ 21കാരി ജെസ്‌ന മുണ്ടക്കയം മേഖലയില്‍ കറങ്ങുന്നുണ്ടന്ന പ്രചരണം വ്യാപകമാവുമ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നത് മുണ്ടക്കയം വെളളനാടി സ്വദേശി അലീഷ യാണ്. ജെസ്‌ന തിരോധാനം ഉണ്ടായ അന്നുമുതല്‍ അലീഷക്കു പുറത്തിറങ്ങാന്‍ പോ ലും കഴിയാത്തയവസ്ഥയിലാണ്.

എവിടെ തിരിഞ്ഞാലും ആളുകള്‍ അലീഷയെ കൗതുകത്തോടെ നോക്കുന്നു ആദ്യമൊ ന്നും അലീഷയെന്ന പതിനേഴുകാരിക്കു കാര്യം മനസ്സിലായില്ല.പിന്നീട് കൂട്ടുകാരിക ളാണ് പറഞ്ഞതു നീ ജസ്‌നയെപോലെയാണന്നു .ഇതോടെ ജസ്‌നയുടെ ഫോട്ടോ നോക്കി യ അലീഷക്കുമൊരു സംശയം ,തനിക്കു ജെസ്‌നയുടെ മുഖഛായയുണ്ടോയെന്നു. മുണ്ട ക്കയം, ചാച്ചിക്കവലയില്‍ താമസം സൈനുലാബ്ദ്ദീന്‍- റംലത്ത് ദമ്പതികളുടെ മകള്‍ അലീഷയാണ ്  ജെസ്‌നയുടെ രൂപ സാദൃശ്യത്തിന്റെ പേരില്‍ വലയുന്നത്. പുഞ്ചവ യലിലെ വീട്ടില്‍ നിന്നും മാതാവു റംലത്തും കൂട്ടുകാര്‍ക്കുമൊപ്പം വരുന്നതിനിടയി ലാണ ് പൊലീസു വണ്ടി തങ്ങളുടെയടുത്തു നിര്‍ത്തുന്നത് .

വണ്ടിയില്‍ നിന്നിറങ്ങിയ പൊലീസുകാര്‍ കൂട്ടുകാരികളോടെ ഏരുമേലിയിലേക്കുളള വഴി ചോദിച്ചു പിന്നിട് തന്റെയടുത്ത് എത്തി പേരും ,നാടും,വീടുമൊക്കെ ചോദിച്ച പ്പോള്‍ ആദ്യമൊന്നു ഭയന്നു. അവര്‍ പോയപ്പോഴാണ് കൂട്ടുകാര്‍ പറയുന്നത് അത് ജെസ്‌നയെ തേടുന്ന പൊലീസ് സംഘമാണന്നു. ടൗണിലിറങ്ങിയാലും സ്ഥിതി മറിച്ചല്ല. എല്ലാവരുടെയും കണ്ണു തന്നിലേക്ക്. ഓട്ടോ റിക്ഷക്കാരാണ് കൂടുതല്‍ സംശയങ്ങള്‍ ചോദിക്കുന്നത്. കല്യാണ വീട്ടില്‍ പോയാല്‍ മിക്കവരുടെയും നോട്ടം ജെസ്‌നയെ കണ്ട ഭാവത്തിലാണ്.

ആദ്യമൊക്കെ ഭയമായിരുന്നു.എന്നാല്‍ ഇന്ന് ഇത് പതിവായതോടെ ചിരിയാണ് വരു ന്നതെന്ന് അലീഷ പറഞ്ഞു.രൂപ സാദൃശ്യത്തിനൊപ്പം ജെസ്‌ന ധരിക്കുന്ന കണ്ണടയും പല്ലില്‍ കമ്പിയിട്ടതുമെല്ലാം അലീഷക്കു വിനയായിരിക്കുകയാണ്.മുണ്ടക്കയം ടൗണില്‍ തട്ടമിട്ട ജെസ്‌നയെ സിസിടിവിദൃശ്യത്തില്‍ കണ്ടെന്നു പത്ര വാര്‍ത്തകൂടി വന്നതോടെ അലീഷ അവിടെയും ശ്രദ്ദാകേന്ദ്രമായി. കോരുത്തോട് സി.കെ.എം.ഹയര്‍ സെക്കന്‍ഡ റി സ്‌കൂളില്‍ നിന്നും പ്ലസ്ടു പാസ്സായി ഡിഗ്രി പ്രവേശനത്തിന് കാത്തിരിക്കുകയാണ് അലീഷ.