പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്പ വി കുമാറിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് പിന്നില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പങ്ക്. കേസിന്റെ അന്വേഷണം ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരിലെക്ക് കൂടി നീങ്ങുകയാണ്.

ശില്പ വി കുമാറിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി യ സജിമോന്‍ സലീമിന്റെ പേരില്‍ നടന്ന ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് നീങ്ങുന്നത്. മുന്‍ ഫോറസ്റ്റ് അ സിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ എന്‍.പി.സജീവ്, അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസര്‍ ഷാജി ലാല്‍ പി.വി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വിനോദ് കുമാര്‍ എന്നിവരി ലേക്ക് തിരിഞ്ഞത്. ഇവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രതിയായ സജിമോന്‍ കഴിഞ്ഞ മാസം 30 തീയതി മുതല്‍ ഒളിവിലാണ്. ഇ യാള്‍ക്കെതിരെ അന്വേഷണം ശക്തമാക്കുമ്പോള്‍ തന്നെയാണ് സജിമോന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നത്. ഈ അന്വേഷണമാ ണ് ഇപ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരിലേക്ക് തന്നെ തിരിയുന്നത്. സജി മോന്റെ ഫോണ്‍ കാളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ഇയാളുമായി നിരന്തരം ബന്ധപ്പെട്ട ആളുകളുടെ ലിസ്റ്റ് തയ്യാറാക്കി യിരുന്നു.

ഈ ലിസ്റ്റിലെ ആളുകളെക്കുറിച്ച് അന്വേഷണം നീണ്ടപ്പോള്‍ അത് വനം വ കുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തന്നെ തിരിയുകയായിരുന്നു. ഇപ്പോള്‍ മുങ്ങി നടക്കുന്ന സജിമോനെതിരെ ക്രിമിനല്‍ കേസിന് പുറമേ മാനനഷ്ടക്കേസ് കൂ ടി ശില്‍പ വി കുമാര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ പ്രതിയുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ തൊടുപുഴ ജില്ലാ കോടതി തള്ളിയിരുന്നു.

പ്രതിയായ കുമളി സ്വദേശി സജിമോന്‍ സലീമിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ലൈംഗിക ചുവയുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ ആണ് പ്രതി നടത്തിയിരുന്നത്. സജിമോന്റെ ശല്യം രൂക്ഷമായപ്പോള്‍ ശി ല്‍പ വി. കുമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഏതാനും നാളു കള്‍ക്ക് മുന്‍പ് ശില്പ വി കുമാറിനെതിരെ ദാസ്യവേല ആരോപണം പരാതിയായി വനം വകുപ്പ് മന്ത്രിയ്ക്ക് സജിമോന്‍ നല്‍കിയിരുന്നു.

വിജിലന്‍സ് അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നും സജിമോന്‍ ക്രി മിനല്‍ സ്വഭാവമുള്ള വ്യക്തിയാണെന്നും തെളിഞ്ഞിരുന്നു. സജിമോനെതി രെ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.