കോരുത്തോട്:സി. കേശവന്‍ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ പരിസ്ഥിതിവാരാചരണത്തോടനുബന്ധിച്ചു പരിസരശുചീകരണം, പരി സ്ഥിതി സംരക്ഷണ റാലി,പാഴ് വസ്്്തുക്കള്‍ ഉപയോഗിച്ചുളള കരകൗ ശല സാമഗ്രികളുടെ നിര്‍മ്മാണവും, പ്രദര്‍ശനവും, പോസ്റ്റര്‍ രചനാമല്‍സ രം, പരിസ്ഥിതിസന്ദേശ മുദ്രാവാക്യങ്ങളുടെ രചന, വീട്ടിലൊരു പച്ചക്ക റിതോട്ടം പദ്ധതി ഉദ്ഘാടനം, പച്ചക്കറി വിത്തുവിതരണം, എന്‌റെ മരം പദ്ധതി, പാതയോര പേരത്തെ നടീല്‍, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി.

വാരാചരണം മാനേജര്‍ എം.എസ്.ജയപ്രകാശും, എന്‌റെ മരം പദ്ധതി വാര്‍ഡ് അംഗം കെ.ബി.രാജനും, പരിസര ശുചീകരണം പിടിഎ പ്രസി ഡന്‌റ് വി.മുരളീധരനും, പ്രിന്‍സിപ്പല്‍ അനിതാ ഷാജി പരിസ്ഥിതി സംര ക്ഷണ റാലിയും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‌റ് ശശികല യശോധരന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. സ്റ്റാഫ് സെക്രട്ടറി കെ.കെ സതീഷ്‌കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം അസസ്‌മെന്‌റ് കമ്മിറ്റി അംഗം ആര്‍,രാഹുല്‍, അസാപ് കോര്‍ഡിനേറ്ററും, എന്‍.സി.സി പ്രോഗ്രാം ഓഫീസറുമായ പി.എസ്.ജയമോന്‍, സകൗട്ട് മാസ്റ്റര്‍ പി.ആര്‍.പ്രവീണ്‍, ഗൈഡ് ക്യാപ്ടന്‍ എം.ജി.സുജ, മാനേജ്‌മെന്‌റ്, അധ്യാപക പ്രതിനിധി റവ.ഡോ.ടി.വി. ബിനോയി, പിടിഎ, മദര്‍ പിടിഎ കമ്മിറ്റി അംഗങ്ങള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, എന്നിവര്‍ പ്രസംഗിച്ചു.

ഐക്യരാഷ്ട്രസഭയുടെ ഇക്കൊല്ലത്തെ പരിസ്ഥിതിസന്ദേശമായ പ്ലാസ്റ്റിക് മാലിന്യത്തെ പ്രതിരോധിക്കാം പദ്ധതിയുടെ ഭാഗമായി സ്‌ക്കൂളും, പരി സരവും പ്ലാസ്റ്റിക്്് വിമുക്തമാക്കി. ശുചീകരണത്തില്‍ മാനേജിംഗ്, പിടിഎ കമ്മിറ്റി അംഗങ്ങള്‍ വിദ്യാര്‍ത്ഥികളോടൊപ്പം പന്‌കെടുത്തു. കൃഷിഭവന്‍ നല്‍കിയ 1350 പച്ചക്കറി പായ്ക്കറ്റുകള്‍ വീട്ടിലൊരു പച്ചക്ക റി പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. പാഴ വസുതുക്കളില്‍ വിന്നു വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പൂപ്പാത്രം, അലന്കാ രവസ്തുക്കള്‍, പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി.

കോരുത്തോടു മുതല്‍ മുണ്ടക്കയം വരെയുളള സം സ്ഥാന പാതയോരം വിഷരഹിത ഫലവൃക്ഷങ്ങളാല്‍ സമ്പന്നമാക്കുന്നതി ന്‌റെ ഭാഗമായി കോരുത്തോടു മുതല്‍ പളളിപ്പടി വരെ രണ്ടു കിലോമീ റ്റര്‍ ദൂരത്തില്‍ പേരത്തെ നട്ടു പിടിപ്പിച്ചു. വനം വകുപ്പ് നല്‍കിയ 300 പേരത്തെകളാണു നട്ടത്. എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്, ഗൈഡ്, അസാപ്, സീഡ്് ് ക്‌ളബ്ബുകളുടെ നേതൃത്വത്തില്‍ പേരത്തൈകള്‍ക്ക് തുടര്‍സംരക്ഷണം നല്‍കും. വാരാചരണം സമാപനത്തോടനുബന്ധിച്ചു വിദ്യാര്‍ഥികള്‍ഡ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.