കോൺ​ഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കുമ്പോ ഴും അന്തിമ പട്ടികയിൽ തർക്കം തുടരുകയാണ്.അതിനിടെ ഉമ്മൻചാണ്ടിയെ മത്സരിപ്പി ക്കണമെന്ന് പൊതു വികാരവും നേതാക്കൾക്കിടയിലുണ്ട്.ഈ നിര്‍ദ്ദേശം നേതാക്കൾ ഹൈക്കമാന്‍റിന് മുന്നിൽ വച്ചു.തെരഞ്ഞെടുപ്പ് സമിതി ചേരാനിരിക്കെ ആന്ധ്രയ്ക്ക് തിരി ച്ച് പോയ ഉമ്മൻചാണ്ടിയെ അടിയന്തരമായി നേതൃത്വം ദില്ലിയിലേക്ക് തിരിച്ച് വിളിപ്പി ച്ചു. ഉമ്മൻചാണ്ടി മത്സരരംഗത്ത്  ഉണ്ടായേക്കുമെന്ന ശക്തമായ സൂചനയാണ് അവസാന നിമിഷവും കോൺഗ്രസ് ക്യാമ്പിൽ നിന്ന് വരുന്നത്.

ഉമ്മൻചാണ്ടി മത്സരിക്കുകയാണെങ്കിൽ അത് പത്തനംതിട്ടയാകുമെന്ന് ഏറെക്കുറെ ഉറ പ്പാണ്. ആന്‍റോ ആന്‍റണിയുടെ കാര്യം ഇതോടെ അനിശ്ചിതത്വത്തിലാകും.തൃശൂരിൽ ടി. എൻ പ്രതാപന്‍റെ പേരിനാണ് പരിഗണന. ചാലക്കുടിയിൽ ബെന്നിബെഹ്നാനും കെപി ധനപാലനുമാണ് പട്ടികയിൽ. ഉമ്മൻചാണ്ടി സ്ഥാനാര്‍ത്ഥിയായാൽ പിന്നെ ബെന്നി ബഹ്നാന് സ്ഥാനാര്‍ത്ഥിയാകാൻ ഗ്രൂപ്പ് സമവാക്യം അനുവദിക്കുമോ എന്ന് വ്യക്തമല്ല.

ഉ​മ്മ​ൻ ചാ​ണ്ടി മ​ത്സ​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​യ​സാ​ധ്യ​ത അ​ദ്ദേ​ഹ​ത്തെ ആ​ശ്ര​യി​ച്ചാ​ണെ​ന്നും നേ​താ​ക്ക​ൾ ദേ​ശീ​യ നേ​തൃ​ത്വ​ത്തോ​ട് വ്യ​ക്ത​മാ​ക്കി​യെ​ന്നാ​ണ് വി​വ​രം. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നി​ൽ ഉ​മ്മ​ൻ ചാ​ണ്ടി വേ​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.ഇ​തി​നി​ടെ, സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് ഗ്രൂ​പ്പ് ത​ർ​ക്ക​വും നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം.

ഹൈ​ക്ക​മാ​ൻ​ഡ് സ​മ്മ​ർ​ദം ചെ​ലു​ത്തി​യാ​ൽ അ​ദ്ദേ​ഹ​ത്തി​ന് മ​ത്സ​രി​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് മ​റ്റ്ചി​ല നേ​താ​ക്ക​ളോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം.