കാഞ്ഞിരപ്പള്ളി: ത്രിപുരയിൽ താമര വിരിഞ്ഞത് കൈപ്പത്തിയിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർ.എസ്.എസ്-ബി.ജെ.പി ഭീകരതയക്കെതിരെ കാഞ്ഞിരപ്പള്ളിയിൽ നടത്തിയ ജനകീയ പ്രതിരേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നര ശതമാനം വോട്ട് മാത്ര മാണ് കോൺഗ്രസ് നേടിയത്. ബാക്കി വോട്ടുകൾ താമരയ്ക്ക് നൽകി.

അധികാരത്തിലെത്താൻ ഭീകര സംഘടനയായ ഐ.എസുമായി കൂട്ട് പിടിക്കുവാൻ പോലും അവർ തയാറാണെന്നും കോടിയേരി പറഞ്ഞു. ദേശിയ തലത്തിൽ ബി.ജെ.പി- ആർ.എസ്.എസ് നടത്തുന്ന അക്രമങ്ങളുടെ തുടർച്ചയാണ് കാഞ്ഞിരപ്പള്ളിയിലും നടന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബാലസംഘം പ്രവർത്തകന്റെ വീട് കയറി അക്രമണം നടത്തി യത്. ആർ.എസ്.എസിന്റെ ബദൽ പ്രത്യയ ശാസ്ത്രം സി.പി.എം പിന്തുടരുന്നതിനാലാ ണ് സി.പി.എംനെ ഇവർ മുഖ്യ ശസ്ത്രുവായി കാണുന്നത്. ഇന്നതെ കോൺഗ്രസുകാരാണ് നാളത്തെ ബി.ജെ.പിക്കാർ അതിനാൽ കോൺഗ്രസിനെ ബി.ജെ.പിയക്ക് ഭയമില്ലെന്നും കോടിയേരി പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി കെ. രാജേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ്, ജില്ലാ സെക്രട്ടറി വി .എൻ വാസവൻ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, ജില്ലാ കമ്മറ്റിയംഗങ്ങളാ പി.എൻ പ്രഭാകരൻ, വി.പി ഇസ്മയിൽ, പി. ഷാനവാസ്, തങ്കമ്മ ജോർജുകുട്ടി, ലോക്കൽ സെക്രട്ടറി ഷെമിം അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി ഓഫീസ് കത്തിക്കുകയും ബാലസംഘം പ്രവർത്തകന്റെ വീട് കയറി അക്രമിക്കുകയും ചെയ്്ത സംഭവത്തിലുൾപ്പടെ ആർ.എസ്.എസ്-ബി.ജെ.പി ഭീകരതയക്കെതിരെയാണ് കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തി ൽ ജനകീയ പ്രതിരോധം സംഘടിപ്പിച്ചത്.