ഇളങ്ങുളം: എലിക്കുളം പഞ്ചായത്തിലെ ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം മന്ത്രി വി.എസ്.സു നില്‍കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാ ദേ വി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ സുജാതാദേവി, മാത്യൂ സ് പെരുമനങ്ങാട്ട്, ഷേര്‍ളി അന്ത്യാംകുളം, സൂര്യാമോള്‍, ബിന്ദു പൂവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രതിപക്ഷ കക്ഷികള്‍ വിട്ടുനിന്നു.

ലൈഫ് മിഷന്‍ പദ്ധതിയിലെ വീടുകളുടെ താക്കോല്‍ദാനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ച ചടങ്ങില്‍ യുഡിഎഫ്, ബിജെപി പഞ്ചായത്ത് അംഗങ്ങളും നേതാക്കളും എത്തിയില്ല. അര്‍ഹരായ പലരും പദ്ധതിയിലെ നിബന്ധനകള്‍ മൂലം ഗുണഭോക്തൃ പട്ടികയില്‍ നിന്നു പുറത്തായതില്‍ പ്രതി ഷേധിച്ചാണു യുഡിഎഫിന്റെ ബഹിഷ്‌കരണം. ഒട്ടേറെ പേര്‍ എലിക്കുളം പഞ്ചായത്തില്‍ ഇത്തരത്തില്‍ ഭവനപദ്ധതിയുടെ ആനുകൂല്യം ലഭിക്കാതെ പുറത്തായെന്ന് ഇവര്‍ ആരോപിച്ചു.

പ്രധാന്‍മന്ത്രി ആവാസ് യോജന, ഇന്ദിരാ ആവാസ് യോജന എന്നീ കേന്ദ്രപ ദ്ധതികളുടെ ഫണ്ട് ഉപയോഗിച്ചു പൂര്‍ത്തിയാകാറായ വീടുകള്‍ക്ക് അവ സാന ഗഡു മാത്രം ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നു നല്‍കിയാണു വീടുക ളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ഇവ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായി ലൈഫ് മിഷനില്‍ അവതരിപ്പിക്കുകയാണു ചെയ്യുന്നതെന്നും ബിജെപി അംഗങ്ങള്‍ ആരോപിച്ചു.