കൂ​ട്ടി​ക്ക​ൽ: പ​ഞ്ചാ​യ​ത്തി​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നെ​തി​രേ ഇ​തേ ക​മ്മി​റ്റി​യി​ലെ അം​ഗം അ​വി​ശ്വാ​സ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. കോ​ൺ​ഗ്ര​സി​ലെ സു​ഷമ, നി​യാ​സ് പാ​റ​ായി​പു​ര​യി​ട​ത്തി​ന് എ​തി​രെ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. യു​ഡി​എ​ഫാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന​ത്. ര​ണ്ട​ര വ​ർ​ഷം വീ​ത​മാ​യി​രു​ന്നു കാ​ലാ​വ​ധി ക​രാ​ർ.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ മേ​യ്18 ന് ​രാ​ജി​വ​യ്ക്കേ​ണ്ട നി​യാ​സ് ഇ​ത്ത​ര​ത്തി​ൽ ക​രാ​ർ ഇ​ല്ല എ​ന്ന പേ​രി​ലാ​ണ് രാ​ജി വ​യ്ക്കാ​തി​രു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ക​മ്മി​റ്റി ന​ട​ത്താ​റി​ല്ലാ​യെ​ന്നും അം​ഗ​ങ്ങ​ൾ വ​രു​ന്പോ​ൾ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ക​മ്മി​റ്റി​യി​ൽ നി​ന്നും ഒ​ഴി​ഞ്ഞു മാ​റു​ക​യാ​ണെ​ന്ന് അ​വി​ശ്വാ​സ നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

ക്ഷേ​മ​കാ​ര്യ ക​മ്മി​റ്റി​യി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മേ​യു​ള്ളു. കോ​ൺ​ഗ്ര​സി​ലെ നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നും സു​ഷമ പ​റ​ഞ്ഞു.