കേരളം ഭരിക്കുന്ന ഇടതു സർക്കാരിന്റെ കീഴിൽ നടക്കുന്ന അഴിമതിയും, സ്വജനപ ക്ഷപാതവും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും, കാർഷിക വിളകളുടെ വിലയിടിവും, സ്വപ്ന സുരേഷ്, സിപിഎം നേതാക്കൾക്കെതിരെ ഉന്നയിച്ച പീഡന ആ രോപണങ്ങളും ഇവയിൽനിന്നും ശ്രദ്ധ  തിരിച്ചു വിടാനുമാണ് സർക്കാർ ഗവർണറുമാ യി ഏറ്റുമുട്ടൽ നടത്തുന്നതെന്ന്  യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞ ക്കടമ്പിൽ ആരോപിച്ചു.
നവംബർ 7 ന് കോട്ടയത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കുന്ന യുഡി എഫ് സമരപ്രഖ്യാപന കൺവെൻഷന് മുന്നോടിയായി  സംഘടിപ്പിച്ച യുഡിഎഫ് കാ ഞ്ഞിരപ്പള്ളി നിയോജകമണ്ഡലം  നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം .
കോട്ടയത്ത് നടക്കുന്ന കൺവൻഷനിൽ 1000 പേരെ പങ്കെടുപ്പിക്കാനും യോഗം തീരു മാനിച്ചു.കേരളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് സി.വി തോമസ്കുട്ടി അധ്യക്ഷത വഹിച്ചു.യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യു മു ഖ്യ പ്രസംഗം നടത്തി. ജോ പായിക്കാട്, അഡ്വ: അഭിലാഷ്,പി.എം സലിം, വി ജെ.ലാ ലി, തോമസ്കല്ലാടൻ, അജിത്ത് മുതിരമല,ജി ഗോപകുമാർ, ഷെർളി തര്യൻ, റോണി കെ ബേബി, P P ഇസ്മായിൽ, എന്നിവർ പ്രസംഗിച്ചു.