ചിറക്കടവില്‍ നിരോധനാജ്ഞ നീട്ടില്ലെങ്കിലും നിയന്ത്രണങ്ങള്‍ തുടരുമെ ന്ന് പൊലീസ്. സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനു പോലീസ് റോഡി ലുടനീളം വാഹനപരിശോധന തുടരും. കടകമ്പോളങ്ങള്‍ രാത്രി എട്ടിന് അടയ്ക്കണമെന്ന നിബന്ധനയ്ക്ക് ഇളവ് അനുവദിക്കും. കടകമ്പോളങ്ങ ളുടെ പ്രവര്‍ത്തന സമയം രാത്രി 9.30 വരെ മാത്രമാക്കി നിജപ്പെടുത്തി.

പ്രകടനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍ എന്നിവ 15 ദിവസത്തേക്ക് അനുവദിക്കില്ല.ഇതിനിടയില്‍ പൊതുയോഗങ്ങളോ പരിപാടികളോ നടത്തിയാല്‍ പൊലീസ് കേസെടു ക്കും.നിലവിലുള്ള പോലീസിനെ ഉടന്‍ പിന്‍വലിക്കില്ലെന്നും ജില്ലാ പോ ലീസ് ചീഫ് ഹരിശങ്കര്‍ അറിയിച്ചു.