പുഞ്ചവയൽ: കാഞ്ഞിരപ്പള്ളി താലൂക്കിലെ ഹിൽ മെൻ സെറ്റിൽ മെൻററിലെ കൈ വശ കൃഷിക്കാർക്ക് പട്ടയo നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു കഴിഞ്ഞ തായി സി പി ഐ എം സംസ്ഥാന സെകട്ടറിയേറ്റ് അംഗo കെ ജെ തോമസ് പറഞ്ഞു.

എൽഡിഎഫ് പുഞ്ചവയലിൽ സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ക്കുള്ള സ്വീകരണ സമ്മേളനം ഉൽഘാടന o ചെയ് തു സംസാരിക്കുകയായിരുന്നു കെ ജെ തോമസ്.
കിഴക്കൻ മേഖലയിലെ പതിനായിരത്തിലേറെ കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജ നം ലഭിക്കും. ഇതിനാവശ്യമായ ഓഫീസുo സ്പെഷ്യൽ തഹസിൽദാരേയും ഇതിനാ വശ്യമായ ജീവനക്കാരേയും ഉടൻ നിയമിക്കും. യുഡിഎഫും ബിജെപിയും പിണറായി സർക്കാരിനെതിരെ കള്ളപ്രചരണവുമായി രംഗത്തു വന്നെങ്കിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് വില പോയില്ലെന്നും കെ.ജെ തോമസ് പറഞ്ഞു.
യോഗത്തിൽ കെ സി കുമാരൻ അധ്യക്ഷനായി. പി എസ സുരേന്ദ്രൻ സ്വാഗതം പറ ഞ്ഞു. സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ്, ജില്ലാ പഞ്ചാ യത്ത് അംഗങ്ങളായ പി.ആർ അനുപമ, ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്,അംഗം പി.കെ പ്രദീപ്, ജോഷി മംഗലം, മു ണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കെ ടി സനൽ, എം ജി രാജു എന്നിവർ സംസാരിച്ചു.