കാഞ്ഞിരപ്പള്ളി: നവീകരിച്ച സ്വകാര്യ ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം വൈകിട്ട് 5.30 ന് നടത്തും. ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റ ണി എം. പി. മുഖ്യപ്രഭാഷണം നടത്തും. കെ. ജെ. തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.

പരിമിതമായ സൗകര്യങ്ങളിലും മുഖച്ഛായ മിനുക്കി ഒരുങ്ങിയിരിക്കു കയാണ് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡ്. 90 ലക്ഷം രൂപ മുടക്കി നാലുമാ സം കൊണ്ട് നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.ബസ് സ്റ്റാന്‍ഡ് ഇല്ലാതിരുന്ന കാഞ്ഞിരപ്പള്ളിയില്‍ സാലി ചെറിയാന്‍ പഞ്ചായ ത്ത് പ്രസിഡന്റായിരിക്കെ 1997 സെപ്റ്റംബറിലാണ് ടൗണിലെ പ്രധാന രണ്ടു ജംക്ഷനുകളായ പേട്ടക്കവലയ്ക്കും കുരിശുങ്കലിനും മധ്യേ ബസ് സ്റ്റാന്‍ഡ് ആരംഭിക്കുന്നത്.14 ബസുകള്‍ പാര്‍ക്ക് ചെയ്യാം

16000 ചതുരശ്ര അടി വിസ്തീര്‍ണമാണ് സ്റ്റാന്‍ഡിന് ഉള്‍വശത്തുള്ളത്. ഒരേ സമയം 14 ബസുകള്‍ക്ക് ഒരു വശത്തായി പാര്‍ക്ക് ചെയ്യാം. ബാക്കിയുള്ള സ്ഥലത്തു കൂടി ബസുകള്‍ക്ക് കയറിയിറങ്ങി പോകാന്‍ കഴിയും. ദിവ സേന 220 സ്വകാര്യ ബസുകളും അത്രത്തോളം കെഎസ്ആര്‍ടിസി ബസുക ളും സ്റ്റാന്‍ഡിലൂടെ കയറിയിറങ്ങും.

ബസ് കാത്തിരിപ്പു കേന്ദ്രം

20 യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടവും അന്‍പതോളം ആളുകള്‍ ക്ക് നില്‍ക്കാന്‍ സൗകര്യവുമുള്ള 340 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പു തിയ ബസ് കാത്തിരിപ്പു കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.

നടപ്പാതകള്‍

സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ ഇറങ്ങുന്ന വഴിയുടെയും പുത്തനങ്ങാടി റോഡില്‍ നിന്ന് സ്റ്റാന്‍ഡിലേക്കു പ്രവേശിക്കുന്ന കവാടത്തിന്റെയും ഇരുവശങ്ങളില്‍ കാല്‍നട യാത്രികര്‍ക്കു വേണ്ടി നടപ്പാതകള്‍ നിര്‍മിച്ച് ടൈല്‍ പാകി. സ്റ്റാന്‍ഡില്‍ നിന്നു യാത്രക്കാര്‍ക്ക് പുത്തനങ്ങാടി റോഡിലേക്ക് ഇറങ്ങുന്നതിന് പൊതുകിണറിന്റെ വശത്ത് പുതിയ നടകള്‍ നിര്‍മിച്ചു.

കവാടം

പുത്തനങ്ങാടി റോഡില്‍ നിന്നു സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ കവാടത്തിനു വീതികൂട്ടി. ഇവിടെ സ്ഥിതിചെയ്ത പഞ്ചായത്ത് വക കടമുറികള്‍ പൊളിച്ചുമാറ്റി കവാടം പത്തുമീറ്ററോളം വീതിയിലാക്കി. മുമ്പ് ഇതുവഴി ബസ് പ്രവേശിക്കുമ്പോള്‍ യാത്രക്കാര്‍ നടന്നുപോകുന്നത് അപകടങ്ങള്‍ക്കിടയാക്കിയിരുന്നു.

കോണ്‍ക്രീറ്റ് തറയും ഓടകളും

സ്റ്റാന്‍ഡിന്റെ പ്രതലം മൂന്നു തട്ടുകളായി 45 സെന്റമീറ്റര്‍ ഘനത്തിലാണ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്. 15 സെന്റീമീറ്റര്‍ ഘനത്തില്‍ ഗ്രാനുലര്‍ സബ് ബേസും (മെറ്റല്‍ നിരത്തി ഉറപ്പിച്ച്), 10 സെന്റിമീറ്റര്‍ ഘനത്തില്‍ പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റിങ്ങും (കമ്പി ഇടാതെയുള്ള കോണ്‍ക്രീറ്റിങ്) ഏറ്റവും മുകളില്‍ ഉപരിതലത്തില്‍ 20 സെന്റിമീറ്റര്‍ ഘനത്തില്‍ റീഇന്‍ഫോഴ്‌സ്‌മെന്റ് സിമന്റ് കോണ്‍ക്രീറ്റിങ്ങുമാണ് (കമ്പിയിട്ടുള്ള കോണ്‍ക്രീറ്റിങ്) നടത്തിയിരിക്കുന്നത്. സ്റ്റാന്‍ഡിനു നടുഭാഗത്ത് അടിയിലൂടെ 37 മീറ്റര്‍ നീളത്തിലും സ്റ്റാന്‍ഡില്‍ നിന്നിറങ്ങുന്ന റോഡിന്റെ ഇരുവശങ്ങളിലായി 34 മീറ്റര്‍ നീളത്തിലും പുതിയ ഓടകള്‍ നിര്‍മിച്ചു.

ഫണ്ട്

ഡോ. എന്‍.ജയരാജ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 90 ലക്ഷം രൂപ മുടക്കി നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുമ രാമത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.കെ.സന്തോഷ് കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ റോജി പി.വര്‍ഗീസ്, ഓവര്‍സിയര്‍ കെ.വി.പ്രസാദ് എന്നിവരുടെ മേല്‍നോട്ടത്തിലാണു നടത്തി യത്.നവീകരിച്ച ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് അഞ്ചി ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. ഡോ. എന്‍.ജയരാജ് എംഎല്‍ എയുടെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.

അപര്യാപ്തതകളും ഏറെ ;വെളിച്ചമില്ല

സന്ധ്യ കഴിഞ്ഞാല്‍ വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചം മാത്രമുള്ള ബസ് സ്റ്റാന്‍ഡ് രാത്രിയാകുന്നതോടെ ഇരുട്ടിലാകും. മുന്‍പ് വെളിച്ചമി ല്ലാത്ത സ്റ്റാന്‍ഡ് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായിരുന്നു. നവീകരിച്ച സ്റ്റാന്‍ഡില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപി ക്കണമെന്ന ആവശ്യം ശക്തമാണ്.കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനരഹിതം

2010ല്‍ 25 വര്‍ഷത്തേക്ക് ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേ ഷന്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. പര്യാപ്തമായ സെപ്റ്റിക് ടാങ്കും സോക്പിറ്റും ഇല്ലാത്തതാണ് കംഫര്‍ട്ട് സ്റ്റേഷന്റെ ന്യൂനത. മഴ ക്കാലത്ത് മണ്ണിനടിയില്‍ ഉറവകളും ഉണ്ടാകുന്നതോടെ സോക്പിറ്റ് നിറഞ്ഞ് മലിന ജലം സ്റ്റാന്‍ഡിലൂടെ ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ നിലവില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹര്യമാ ണുള്ളതെന്നും കരാറു കാര്‍ പറയുന്നു.

കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിച്ചപ്പോള്‍ രണ്ട് സെപ്റ്റിക് ടാങ്കുകളും. സോക്ക്പി റ്റുകളും ഉണ്ടായിരുന്നു. എന്നാല്‍ സ്റ്റാന്‍ഡില്‍ നടത്തിയ നവീകരണ പ്രവ ര്‍ത്തനങ്ങള്‍ക്കിടെ ഇവയിലെ ഒരു സെപ്റ്റിക് ടാങ്കും സോക്ക് പിറ്റും ഡ്രെ യ്‌നേജും ഇല്ലാതായതായി കരാറുകാര്‍ പറയുന്നു. ഇതോടെയാണ് കംഫ ര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചതെന്നും കരാറുകാര്‍ അറിയിച്ചു.

യാത്രികര്‍ക്കുള്ള സൗകര്യം കുറവ്

ദിവസേന വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിനു യാത്രക്കാര്‍ വന്നു പോകുന്ന സ്റ്റാന്‍ഡില്‍ ബസ് കാത്തിരിക്കാനുള്ള സൗകര്യം കുറവാണ്. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ 20 പേര്‍ക്ക് ഇരിക്കാനുള്ള ഇരി പ്പിടമാണുള്ളത്. സ്റ്റാന്‍ഡിനുള്ളിലെ പഞ്ചായത്ത് കോംപ്ലക്‌സില്‍ താഴ ത്തെ നിലയില്‍ എന്‍ക്വയറി ഓഫിസിനു സമീപത്തെ സ്ഥലത്ത് ഇരിപ്പിട ങ്ങള്‍ സ്ഥാപിച്ചാല്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് ബസ് കാത്തിരിക്കാനുള്ള സൗകര്യമാകും.

ബസ് സ്റ്റാന്‍ഡിലെ ഓട നിര്‍മാണം, നിലം കോണ്‍ക്രീറ്റിംഗ്, ബസ് കയറി വരുന്ന ഭാഗ ത്തെ പാത വീതികൂട്ടല്‍, നടപ്പാത നിര്‍മാണം, കാത്തിരിപ്പ് കേന്ദ്രം, എന്നീ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് പഞ്ചായത്ത് കിണ റിനോടു ചേര്‍ന്ന് പുത്തനങ്ങാടി റോഡിലേക്ക് ഇറങ്ങുന്നതിനായി പടികളും നിര്‍മിച്ചി ട്ടുണ്ട്. മാര്‍ച്ച് ആറിനാണ് ബസ് സ്റ്റാന്‍ഡ് നവീകരണം ആരംഭിച്ചത്. ഡോ. എന്‍. ജയരാജ് എം. എല്‍. എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 90 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് സ്റ്റാന്‍ഡ് നവീകരിച്ചത്. ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണം 120 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നത്. കനത്ത മഴയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് പഞ്ചായത്ത് ഭരണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ സഹകരണമാണ്. നിര്‍മാണവുമായി ബന്ധപ്പെട്ട് തടസങ്ങള്‍ നേരിട്ടപ്പോള്‍ പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയുമടക്കമുള്ള ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് സ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയക്കിയത്.