കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ കരിമ്പുകയം – പള്ളിപ്പടി റോഡിന് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ച 3.75 ലക്ഷം രൂപമുടക്കി റീ കോണ്‍ ക്രീറ്റു ചെയ്തത് തുറന്നുകൊടുത്തു. നാലു വര്‍ഷമായി റോഡു തകര്‍ന്നു കിടക്കുകയായി രുന്നു. കരിമ്പുകയം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് റോഡിനു നടുവിലൂടെ പൈ പ്പിട്ടതോടെയാണ് റോഡ് തകര്‍ന്നത്.ഇതുവഴി വാഹനഗതാഗതം സാധ്യമല്ലായിരുന്നു.റോഡ് തുറന്നതോടെ പൊന്‍കുന്നത്തു നിന്ന് ചേനപ്പാടി, റാന്നി എന്നിവിടങ്ങളിലേക്ക് എളുപ്പമാര്‍ഗമായി. കരിമ്പുകയം നിവാസികള്‍ ചിറക്കടവ് പള്ളി, സ്‌കൂള്‍, എന്നിവിടങ്ങളിലേക്ക് ആശ്രയിക്കുന്ന മാര്‍ഗം ഇതായിരുന്നു.ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിലെത്താനും ഏറ്റവും എളുപ്പ മാര്‍ഗം ഇതുതന്നെ. വാര്‍ഡ് മെംബര്‍ റിജോ വാളാന്തറയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ റോഡ് ഉദ്ഘാടനം ചെയ്തു. മാത്യു വടക്കേല്‍, ബിനോയി പാഴിയാങ്കല്‍, ടോമി കുന്നപ്പള്ളി, സിബി പ്ലാക്കുഴിയില്‍, ഔസേപ്പച്ചന്‍ കടൂക്കുഴിയില്‍, ജയിംസ് കുന്നപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.