എലിക്കുളം: ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മല്ലികശേരി കല്ലുവ ട്ടം മൂലയിൽ മാത്യു(46) മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ മാത്യു സഞ്ചരിച്ച സ്‌കൂട്ടറിൽ പൈക-പിണ്ണാക്കനാട് റോഡിൽ മല്ലികശേരി അമ്പലവയൽ ഭാഗത്തു വെച്ച് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പൈകയിൽ നിന്നും ഇദ്ദേഹം വീട്ടിലേക്കു മടങ്ങും വഴിയായിരുന്നു അപകടം.
ഉടൻ പാലായിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്കു ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
ഭാര്യ-ബേബി(കുന്നേൽ കുടുംബാംഗം).
മക്കൾ-ആൽബി, ആൽബിൻ, അഭിമരിയ(ഏഴാം ക്ലാസ് വിദ്യാർഥിനി, വിളക്കുമാടം സെന്റ് ജോസഫ്‌സ് സകൂൾ).
മരുമകൻ-അജിത്. ശവസംസ്‌കാരം ഇന്ന്(5 )3.30ന് മല്ലികശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.