ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം കാലങ്ങളായി നടക്കുന്നുണ്ട്. മറ്റുള്ളവര്‍ ഉദ്ദേശിക്കുന്നവരല്ല ശത്രുക്കള്‍. പലരും പ്രചരിപ്പിക്കുന്നവരുമല്ല. കുറെ ദിവസങ്ങള്‍ കഴിയട്ടെ ചില കാര്യങ്ങള്‍ വെളിയില്‍ വരുമെന്നും അദ്ദേഹം കോട്ടയം ചിറക്കടവില്‍ പറഞ്ഞു.