സി.പി.ഐയ്ക്കതിരെ പരോഷ വിമര്‍ശനവുമായ് സി പി എം സംസ്ഥാന സെക്രട്ടറി യേറ്റംഗവും, ദേശാഭിമാനി ജനറല്‍ മാനേജരുമായ കെ.ജെ തോമസ്.ബി.ജെപിയ്ക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് ഇടതുപക്ഷത്തിനൊപ്പമുള്ള ചിലര്‍ സമരങ്ങളില്‍ പങ്കെടുക്കുകയും മുദ്രാവാക്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. സി .പി എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.ജെ തോമസ്.
സി .പി എം കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പൊന്‍കുന്നം കൂരാലിയില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും, ദേശാഭിമാനി ജനറല്‍ മാനേജരുമായ കെ.ജെ തോമസ് സി പി ഐ യെ പേരെടുത്ത് പറയാതെ പരോക്ഷ വിമര്‍ശനമുന്നയിച്ചത്.ബി.ജെ പിയും കോണ്‍ഗ്രസും ഇപ്പോള്‍ പ്രത്യേകം പ്രത്യേകമായും, ഒന്നിച്ചും സമരം നടത്തുകയാണ്.

ഇടതുപക്ഷത്തിന്റെ കൂടെയുള്ള ചിലരും ചില ഘട്ടങ്ങളില്‍ അവരുടെ കൂടെ കൂടുക യും അവരോടൊപ്പം ചില മുദ്രാവാക്യങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെട്ട് മുന്നോട്ട് പോകേ ണ്ടതുണ്ട്. ഈ ഗവണ്‍മെന്റിനെ നല്ല നിലയില്‍ സംരക്ഷിക്കാന്‍ കഴിയണമെന്നും കെ.ജെ തോമസ് കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ ങ്കിലും ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി ജനങ്ങളിലേക്കെത്തിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി കെ.ജെ തോമസ് അവകാശപ്പെട്ടു.
ഏരിയ സെക്രട്ടറി പി.എന്‍.പ്രഭാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.18ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന ചുവപ്പു സേന മാര്‍ച്ചോടെ പൊതുപ്രകടനം.തുട ര്‍ന്ന് വൈകിട്ട് അഞ്ചിന് കൂരാലിയില്‍ നടത്തുന്ന പൊതുസമ്മേളനം മന്ത്രി എം.എം.മ ണി ഉദ്ഘാടനം ചെയ്യും.