കാഞ്ഞിരപ്പളളി : 26ാം മൈല്‍ മേരിക്വീന്‍സ് മിഷന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 19ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ ആശുപത്രി അങ്കണത്തില്‍ സൗജന്യപ്രമേഹരോഗനിര്‍ണ്ണയ ക്യാമ്പ് നടത്തപ്പെടുന്നു.

വിദഗ്ദ്ധ ഡോക്ടര്‍മാരായ ഡോ.ഇ.കെ.സുരേഷ് എം.ഡി., ഡോ.ബിബിന്‍ ജോസ് എം.ഡി., ഡോ.ജോസ് ആന്റണി എം.ഡി. എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷനും, ബ്ലഡ്പ്രഷര്‍ ചെക്കിംഗ്, ബ്ലഡ്ഷുഗര്‍ ചെക്കിംഗ്, തിരഞ്ഞെടുക്കപ്പെടുന്ന എഴുപത്തഞ്ച് പേര്‍ക്ക് എച്ച്.ബി.എ. വണ്‍.സി. ടെസ്റ്റും, തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബയോതെസിയോമെട്രി പരിശോധ നയും സൗജന്യമായി ലഭിക്കുന്നതാണ്.
ക്യാമ്പില്‍ പങ്കെടുക്കുവാനായി പേരുകള്‍ മുന്‍കൂട്ടി ആശുപത്രി എന്‍ക്വയറി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍ രജിസ്‌ട്രേഷന് 04828 201300, 201301 എന്നീ നമ്പരുകളില്‍ വിളിക്കുക. ക്യാമ്പില്‍ പ്രവേശനം ആദ്യം പേര് രജിസ്റ്റര്‍ചെയ്യുന്ന 150 പേര്‍ക്ക് മാത്രമായിരിയ്ക്കും. വര്‍ദ്ധിച്ചുവരുന്ന പ്രമേഹരോഗം കണക്കിലെടുത്ത് പൊതുജനങ്ങള്‍ ക്യാമ്പിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു.