ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ പര്യടനം നടത്തി. രാവിലെ നെടുംകുന്നം സെന്റ് ജോണ്‍സ് ഫൊറോന പള്ളിയില്‍ ചെങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ഒശാന ഞായര്‍ ശുശ്രൂഷയില്‍ പങ്കെടുത്ത് അനുഗ്രഹം ഏറ്റുവാങ്ങി. കുരുത്തോല പെരുന്നാള്‍ പ്രദക്ഷിണത്തിലും പങ്കുകൊണ്ടു. കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിലെ കുര്‍ബാനയിലും പങ്കെടുത്തശേഷം കത്തലാങ്കല്‍ പടിയില്‍ നിന്ന് ചിറക്കടവ് പഞ്ചായത്തിലെ രണ്ടാം ഘട്ട പര്യടനത്തിന് പുറപ്പെട്ടു. എന്‍.വി. പ്രദീപ്കുമാര്‍ പര്യടനം ഉദ്ഘാടനം ചെയ്തു. ചിറക്കടവില്‍ ലാല്‍ജി മാടത്താനിക്കുന്നേല്‍, ജയകുമാര്‍ കുറിഞ്ഞിയില്‍ എന്നിവരും കാഞ്ഞിരപ്പള്ളിയില്‍ ജോയി മുണ്ടാപ്പള്ളി, റോണി കെ. ബേബി, നൗഷാദ് കൊരട്ടിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഡ്വ. പി.എ. ഷെമീര്‍, തോമസ് കുന്നപ്പള്ളി, അബ്ദുള്‍കരീം മുസ്ലിയാര്‍, സുനില്‍ തേനംമാക്കല്‍, അഡ്വ. അഭിലാഷ്ചന്ദ്രന്‍, പി.എ. സലിം, നൗഷാദ് അഞ്ചനാട്ട്, എന്നിവര്‍ പ്രസംഗിച്ചു. വാദ്യമേളങ്ങളും ത്രിവര്‍ണ്ണ പതാക വഹിച്ച ഇരുചക്ര വാഹനങ്ങളില്‍ യുവാക്കളും അകമ്പടി സേവിച്ചു. കുന്നേല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയ സ്ഥാനാര്‍ഥിയോട് ഇവിടെ കളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ മെച്ചപ്പെട്ട കളിക്കളം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ചു. മികച്ച ഗ്രൗണ്ടുകള്‍ ഉള്‍പ്പെടെ കായിക രംഗത്ത് യുവാക്കള്‍ക്ക് ഗുണകരമായ പദ്ധതികള്‍ നടപ്പാക്കുമെന്ന് സ്ഥാനാര്‍ത്ഥി ഉറപ്പു നല്‍കി. കാവാലിമാക്കല്‍, അമ്പലംകുന്ന് കോളനികളും സന്ദര്‍ശിച്ചു. ഉച്ചയ്ക്കുശേഷം പാറക്കടവ് ഗ്രൗണ്ടില്‍ നിന്ന് കാഞ്ഞിരപള്ളി പഞ്ചായത്തിലെ പര്യടനം ആരംഭിച്ചു. എം. നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. കോവില്‍ കടവ്, തോട്ടുമുഖംപളളി, വട്ടകപ്പാറ, പിച്ചകപ്പള്ളിമേട്, പട്ടിമറ്റം പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച സ്ഥാനാര്‍ഥിയോട് വ്യാപാരികള്‍ നഗരത്തിലെ ഗതാഗതക്കുരക്കിനെ കുറിച്ചും അനിശ്ചിതത്വത്തിലായ ബൈപ്പാസ് പദ്ധതിയെകുറിച്ചും പരാതിപ്പെട്ടു. ജനപ്രതിനിധിയായി രണ്ടു വര്‍ഷത്തിനുള്ളില്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുമെന്ന് ജോസഫ് വാഴയ്ക്കന്‍ മറുപടി നല്‍കി. നാച്ചിക്കോളനി, ആനക്കല്ല് കോളനി, മോതീന്‍ കോളനി എന്നിവിടങ്ങളിലും നേരിട്ടെത്തി വോട്ടര്‍മാരെ കണ്ടു. ഇന്ന് രാവിലെ 8.30 നു കറുകച്ചാൽ പഞ്ചായത്തിലെ പര്യടനം ചമ്പക്കര പള്ളിപ്പടിയിൽ നിന്ന് ആരംഭിക്കും. വൈകിട്ട് 5 ന് കറുകച്ചാലിൽ സമാപിക്കും.