ഹര്‍ത്താലില്‍ പൊന്‍കുന്നത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം.ഷട്ടര്‍ താ ഴ്ത്തിയിട്ടിരുന്ന മോര്‍ എന്ന സ്ഥാപനത്തിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സ്ഥാപന ത്തിലെ മാനേജരെ മര്‍ദ്ദിച്ചതായി പരാതി. മുന്ന് വനിതാ ജീവനക്കാര്‍ അടക്കമുള്ളവര്‍ സ്ഥാപനത്തിനുള്ളില്‍ കുടുങ്ങി.

സ്ഥാപനത്തിന് മുന്നില്‍ വെച്ചിരുന്ന പരസ്യ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ തകര്‍ത്തു. മുന്നിലെ ചില്ലുകളും പ്രവര്‍ത്തകര്‍ എറിഞ്ഞ് തകര്‍ത്തു.ഇതിനിടെ ബി.ജെ.പി പ്രവര്‍ ത്തകരും സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.