കാഞ്ഞിരപ്പള്ളി:ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുപ്പതിലേറെ രാ ജ്യങ്ങളില്‍ നിന്നുള്ള എ.കെ.ജെ.എം. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മഹാസംഗമം ഡിസംബര്‍ 23 ന് കാഞ്ഞിരപ്പള്ളിയില്‍ നടക്കു മ്പോള്‍ അതൊരു ചരിത്ര സംഭവമാകും. നേരിട്ടെത്തി പങ്കെടുക്കുവാന്‍ സാ ധിക്കാത്തവര്‍ പരിപാടിയുടെ സമയത്തു ഓണ്‍ലൈന്‍ വീഡിയോ ചാറ്റിലൂ ടെ മഹാസംഗമത്തില്‍ പങ്കാളികളാകും. പരിപാടിയുടെ ലൈവ് ടെലികാസ്റ്റ് വിവിധ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുന്നതിനാല്‍ ധാരാളം പേര്‍ക്ക് തങ്ങളുടെ സഹപാഠികള്‍ ഒരുക്കുന്ന പരിപാടികള്‍ തത്സമയം ആസ്വദിക്കു ന്നതിനും സംവേദനം നടത്തുന്നതിനും സാധിക്കും. കാഞ്ഞിരപ്പള്ളിയുടെ ച രിത്രത്തില്‍ ഇദംപ്രദമായി സംഭവിക്കുവാനിരിക്കുന്ന ആ സുന്ദര നിമിഷ ങ്ങള്‍ക്കു സാക്ഷ്യം വഹിക്കുവാന്‍ എ.കെ.ജെ.എം. സ്‌കൂള്‍ ഒരുങ്ങിക്കഴി ഞ്ഞു.

എ.കെ.ജെ.എം. സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്വത്തി ലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മഹാസംഗമം നടത്തുന്നത്. കഴിഞ്ഞ 54 വര്‍ഷങ്ങളില്‍ എ.കെ.ജെ.എം. സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ ത്ഥികളുടെ ഒരുമിച്ചുള്ള സംഗമമാണ് അന്ന് അരങ്ങേറുന്നത്. സ്‌കൂളിന്റെ ആരംഭം മുതല്‍ മാറ്റമില്ലാതെ ചൊല്ലുന്ന പ്രയര്‍ സോങ് എല്ലാവരും ഒത്തു ചേര്‍ന്നു ആലപിക്കുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും.

ജഡ്ജി, ഐ.എ.എസ് ഓഫീസര്‍,ഇന്‍കം ടാക്സ് കമ്മീഷണര്‍,മേയര്‍,പത്രാ ധിപര്‍,സിനിമാ സംവിധായകര്‍,പൊലീസ് ഉദ്യോഗസ്ഥര്‍,കാര്‍ഷിക മേഖല യിലെ അവാര്‍ഡു ജേതാക്കള്‍,വിവിധ മേഖലയിലെ ആര്‍ട്ടിസ്റ്റുകള്‍,സംഗീത സംവിധാകര്‍,ഗാനരചയിതാക്കള്‍,കായിക രംഗത്തെ അവാര്‍ഡ് ജേതാക്കള്‍, വിദ്യാഭ്യാസ വിദഗ്ധര്‍,നിയമ വിദഗ്ധര്‍,ധനകാര്യ വിദഗ്ധര്‍,മാധ്യമ രംഗ ത്തെ പ്രമുഖര്‍,രാഷ്ട്രീയ പ്രമുഖര്‍,ശാസ്ത്രജ്ഞര്‍,ദേശീയ സംസ്ഥാന അവാര്‍ ഡ് ജേതാക്കള്‍ എന്നുവേണ്ട സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തങ്ങ ളുടെ വ്യക്തിമുദ്ര പ്രകടിപ്പിച്ചവര്‍ ഉള്‍പ്പെടെ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥി കള്‍ അന്നേ ദിവസം അച്ചടക്കമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളായി തങ്ങളുടെ ആദ്യകാല ഗുരുക്കന്മാരുടെ മുമ്പില്‍ ഭവ്യതയോടെ നിലകൊള്ളും.

ഇനി ഒരിക്കലും കാണുവാന്‍ സാധ്യതയില്ല എന്നു കരുതിയിരുന്ന പലരും അന്നേ ദിവസം അപ്രതീക്ഷിതമായി കണ്ടെത്തുന്ന സഹപാഠികളുടെ തോളി ല്‍ കൈയ്യിട്ടു ”എടാ പോടാ” വിളികളോടെ പഴയ സ്‌കൂള്‍ ജീവിതത്തിലേക്ക് തിരിച്ചുപോകും. തുടര്‍ന്ന് ധാരാളം പേര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പ ങ്കുവയ്ക്കും. ആട്ടവും പാട്ടുമായി എന്നെന്നും ഓര്‍മ്മിക്കുവാന്‍ ഉതകുന്ന നിമിഷങ്ങളാവും തുടര്‍ന്നുണ്ടാകുന്നത്. പതിനെട്ടു വയസ്സുമുതല്‍ എഴുപ ത്തിരണ്ടു വയസ്സുവരെയുള്ളവര്‍ ഒരേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായി അച്ചടക്കത്തോടെ മെഗാ ഗ്രൂപ്പ് ഫോട്ടോയില്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാ പകരോടൊപ്പം അണിനിരക്കും.

സ്‌കൂളിന്റെ മുന്‍കാല അദ്ധ്യാപകനും ഇപ്പോഴത്തെ മാനേജരുമായ ഫാ ജോസഫ് ഇടശ്ശേരി എസ്.ജെ. ഉദ്ഘാടനം ചെയ്യുന്ന ഈ മഹാസംഗമത്തില്‍ ഇവിടെ പഠിച്ചിട്ടുള്ള വൈദികരും പഠിപ്പിച്ചിട്ടുള്ള വൈദികരും പങ്കെടു ക്കുന്നതാണ്. യൂറോപ്പിന്റെ അദ്ധ്യാപകര്‍ എന്നു വിളിക്കപ്പെടുന്ന ഈശോ സഭാ വൈദികര്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയ പ്രഗ ത്ഭരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും ഈ സ്ഥാപനത്തിന്റെ ശ്രേഷ്ഠരായ ഗുരുഭൂതര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ടും പരിപാടികള്‍ അവസാനിക്കുന്നതാണ്.

LEAVE A REPLY