യൂത്ത് കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ EIA 2020 ഡ്രാ ഫ്റ്റിനെതിരെ വൃക്ഷത്തൈകൾ നട്ടു പ്രതിഷേധം ആചരിച്ചു.യൂത്ത് കോൺഗ്രസ് പാറ ത്തോട് മണ്ഡലം പ്രസിഡണ്ട് സിറിൽ സൈമൺ അദ്ധ്യക്ഷത വഹിച്ചു.
പ്രഫഷണൽസ് കോൺഗ്രസ്സ് കോട്ടയം ചാപ്റ്റർ പ്രസിഡൻ്റ് ഡോ. വിനു ജെ. ജോർജ്ജ് പൊടിമറ്റം – മുക്കാലി – കൂവപ്പള്ളി റോഡിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവ്വഹി ച്ചു. കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം അജിമോൻ ജബ്ബാർ, യൂ ത്ത് കോൺഗ്രസ് നേതാക്കളായ സുബിൻ നസീർ, ജിയോ ജോർജ്, ടെഡി മൈക്കിൾ, ജോസ് സേവ്യർ, ടോണി തോമസ്,  തോമസുകുട്ടി കൊല്ലിയിൽ, സാം സെബാസ്റ്റ്യൻ, ജെറിൻ തോ മസ്, ട്വിങ്കിൾ ബാബു എന്നിവർ നേതൃത്വം നൽകി.