കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയില്‍ നിന്നും 6 പേര്‍ സി.പി.എം  ജില്ലാ കമ്മിറ്റിയംഗ ങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു

പി.എന്‍ പ്രഭാകരന്‍, വി.പി ഇസ്മായില്‍, പി.ഷാനവാസ്, കെ. രാജേഷ് ,തങ്കമ്മ ജോര്‍ജുകുട്ടി, വി.പി ഇബ്രാഹിം എന്നിവരാണ് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്ക പ്പെട്ടത്.


പി.എന്‍ പ്രഭാകരന്‍ 

ജില്ലയിലെ തന്നെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് പി.എന്‍ പ്രഭാകരന്‍. കാഞ്ഞിരപ്പ ള്ളിയില്‍ പാര്‍ട്ടിയെ കെട്ടിപടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് അദ്ദേഹം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വി.പി ഇസ്മായില്‍

ജില്ലയിലെ തല മുതിര്‍ന്ന മറ്റൊരു നേതാവാണ് വി.പി ഇസ്മായില്‍. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറിയായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ സി.ഐ.റ്റി.യു ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്റ ജില്ലാ പ്രസിഡന്റാണ്.

പി. ഷാനവാസ് 

എസ്.എഫ്.ഐയിലൂടെ പ്രവര്‍ത്തനം ആരംഭിച്ച് എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റിയംഗം, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കെ. രാജേഷ് 

എസ്.എഫ്.ഐയിലൂടെ പ്രവര്‍ത്തനം ആരംഭിച്ച് എസ്.എഫ്.ഐ ജില്ല സെക്രട്ടറി. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദേഹം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറിയായി ഈ സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷന്‍ അംഗവും കൂടിയാണ്.

തങ്കമ്മ ജോര്‍ജുകുട്ടി

ജനാധിപത്യ മഹിളാ അസോസിയേഷനെ മേഖലയില്‍ പടുത്ത് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. നിലവില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വി.പി ഇബ്രാഹിം

പാര്‍ട്ടിയെ പടുത്ത് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഇദ്ദേഹം കാഞ്ഞിരപ്പള്ളി ഏറിയ സെക്രട്ടറി ആയും നിലവില്‍ സി.ഐ.ടു.യു ജില്ലാ പ്രസിഡന്റാണ്. തോട്ടം തൊഴിലാളി മേഖലയില്‍ സംഘടനയെ വളര്‍ത്തുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്.