ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മ റ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകി. പഞ്ചായത്തിലെ പൊടിമറ്റം, പാറത്തോട്, ഇടക്കുന്നം, പാലമ്പ്ര മേഖലയിലാണ് യൂത്ത്‌ കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ അടങ്ങുന്ന പലവ്യഞ്ജന കിറ്റുകൾ വിതരണം ചെ യ്തത്.

ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, പ്രൊഫഷണൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. വിനു.ജെ.ജോർജ്ജ്, മണ്ഡലം പ്രസിഡന്റ് അജി ജബ്ബാർ, സിറിൽ  സൈമൺ,ജോസ് സേവ്യർ,തോമസുകുട്ടി ജോസ്,അൽ  സാദത്ത്, ടെഡി മൈക്കിൾ തുടങ്ങിയവ ർ വിവിധ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.