യൂത്ത് കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് ടൗൺ, പള്ളിപ്പടി,പാലമ്പ്ര, എന്നീ മേഖലാ കമ്മിറ്റികൾ രൂപീകരിക്കുകയും ഭാരവാഹി കളെ തിരഞ്ഞെടുക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി യോഗം ഉദ്ഘാടനം ചെ യ്തു. മണ്ഡലം പ്രസിഡന്റ് സിറിൾ സൈമൺ അധ്യക്ഷത വഹിച്ചു. പ്രൊഫഷണൽസ് കോൺഗ്രസ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ് ഡോ. വിനു ജെ ജോർജ് ആശംസാപ്രസംഗം നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി നൈഫ് ഫൈസി, നിയോജക മണ്ഡലം പ്രസിഡന്റ് ഷിയാസ് മുഹമ്മദ്, തോമസ്കുട്ടി കൊല്ലിയിൽ, റെനീഷ് പി വി എന്നിവർ പ്രസംഗിച്ചു.
പാറത്തോട് ടൗൺ കമ്മിറ്റി പ്രസിഡന്റ് ആയി ഷെജീർ ഹുസൈനെയും പള്ളിപ്പടി കമ്മിറ്റി പ്രസിഡന്റ് ആയി അഫ്സലിനെയും പാലമ്പ്ര കമ്മിറ്റി പ്രസിഡന്റ് ആയി സരുൺ സണ്ണിയെയും തിരഞ്ഞെടുത്തു.
സ്ഥാനം ഒഴിയുന്ന മുൻമണ്ഡലം പ്രസിഡന്റ് അജി ജബ്ബാറിന് പ്രശംസാ ഫലകം നൽകി ജില്ലാ പ്രസിഡൻ്റ് ചിന്തു കുര്യൻ ജോയി ‌ആദരിച്ചു.
പാറത്തോട്ടിലെ വിവിധ മേഖലകളിൽ നിന്നുള്ള യൂത്ത് കോൺഗ്രസ്സ്  പ്രവർത്തകർ യോഗത്തിൽ സന്നിഹിതരായിരുന്നു.