മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നിയെ ഒരു വർഷത്തേക്ക് ക്ഷുദ്ര ജീവ‍ിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ശുപാർശ, കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം വീണ്ടും തള്ളി.
നേരത്തേ നിരാകരിച്ച അതേകാര‍ണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണയും ശുപാർശ മടക്കിയത്.ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന കാട്ടുപന്നിയെ കൊല്ലാൻ കർഷ കന് അധികാരം നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡ‍നോ, അദ്ദേഹം അധികാര പ്പെടുത്തുന്ന വ്യക്തിക്കോ അനുമതി നൽകുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമ ത്തിലെ 11 (1)ബി വകുപ്പു പ്രകാരം നടപടിയെടുക്കണമെന്നും കേന്ദ്ര ജോയിന്റ് സെ ക്രട്ടറി, സംസ്ഥാന വനം പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു.
അപേക്ഷ നൽകുന്നവർക്കു മാത്രം കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ അനുമതി ന ൽകണമെന്ന നിയമ വ്യവസ്ഥ പാലിക്കണം.കഴിഞ്ഞ ജൂണിൽ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങൾ പാലിക്കണം.അപകടകാരികളായ കാട്ടുപന്നികളെ കൈകാര്യം ചെയ്യു ന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സേവനം കൂടി സംസ്ഥാനം വിനിയോഗിക്ക ണമെ ന്നും കത്തിൽ പറയുന്നു.
കാട്ടുപന്നി ശല്യം രൂക്ഷമായ ഹോട്സ്പോട്ടുകളുടെ പട്ടിക കേരളം കേന്ദ്രത്തിനു കൈമാറിയിരുന്നു.ഇവ കണക്കിലെടുക്കാതെയാണ് ആവശ്യം കേന്ദ്രം തള്ളിയത്.